കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ പ്രതി കൊലപ്പെടുത്തിയത് അതിക്രൂരമായി. കുട്ടിയുടെ രഹസ്യ ഭാഗങ്ങളിലടക്കം മുറിവുകൾ ഉള്ളതായി ഇൻക്വസ്റ്റ് പരിശോധനയിൽ കണ്ടെത്തി. കല്ലുകൊണ്ട് കുട്ടിയുടെ തലക്കടിച്ചതായും വ്യക്തമായി.
വെള്ളിയാഴ്ച വൈകീട്ടാണ് ബിഹാർ ദമ്പതികളുടെ മകളായ അഞ്ചുവയസുകാരിയെ ബിഹാർ സ്വദേശിയായ അസ്ഫാഖ് അസ്‍ലം തട്ടിക്കൊണ്ടുപോയത്.
ആലുവ മാർക്കറ്റിന് പിറകിലേക്ക് ഇയാൾ കുട്ടിയുമായി പോകുന്നത് കണ്ടവരുണ്ട്. ചിലർ ആരാണെന്ന് തിരക്കിയപ്പോൾ മകളാണെന്നും മദ്യപിക്കാൻ പോകുകയായിരുന്നുവെന്നുമാണ് പ്രതി പറഞ്ഞത്. തുടർന്ന് മാർക്കറ്റിന് പിറകിലെ കാടുമൂടിയ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കുട്ടിയെ കൊണ്ടുപോവുകയായിരുന്നു.