വയനാട്: വയനാട് കടുവ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സുല്‍ത്താന്‍ ബത്തേരി വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം. വാകേരി മരോട്ടിപ്പറമ്പില്‍ കുട്ടപ്പന്‍ മകന്‍ ചെറുക്കായി എന്നു വിളിക്കുന്ന പ്രജീഷ്, 36 വയസ്സ് ആണ് മരിച്ചത്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവ പിടിച്ചുകൊണ്ടുപോയശേഷം ആക്രമിച്ചശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് സൂചന. കടുവ തന്നെയാണ് ആക്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇക്കാര്യത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലെത്തത്തി കൂടുതല്‍ പരിശോധന നടത്തേണ്ടതുണ്ട്. വനാതിര്‍ത്തി മേഖലയാണ് മൂടക്കൊല്ലി. ഇവിടങ്ങളില്‍ പലപ്പോഴായി കടുവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ട്.
രണ്ടുമാസം മുമ്പ് തോട്ടം തൊഴിലാളികള്‍ക്കുനേരെ കടുവയുടെ ആക്രമണ ശ്രമം ഉണ്ടായ സ്ഥലത്ത് തന്നെയാണ് ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.പാടത്തിന് സമീപത്തായിരുന്നു മൃതദേഹം. കടുവയെ കണ്ടെത്തിയ സാഹചര്യത്തില്‍ നിരീക്ഷണത്തിനായി വനംവകുപ്പ് രണ്ടു ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ചുരം റോഡിന്റെ രണ്ടുഭാഗത്തുമായാണ് ക്യാമറകള്‍ വെച്ചത്. ഇതിനൊപ്പം വനംവകുപ്പിന്റെ പട്രോളിങ് സംഘവും രാത്രിയില്‍ നിരീക്ഷണം നടത്തുന്നുണ്ടെന്ന് കോഴിക്കോട് ഡി.എഫ്.ഒ. സി. അബ്ദുല്‍ ലത്തീഫ് പറഞ്ഞു.
അതേസമയം, വെള്ളിയാഴ്ച പുലര്‍ച്ചെയും കടുവയെ കണ്ടെന്ന് യാത്രക്കാര്‍ പറഞ്ഞെങ്കിലും അതു ശരിയല്ലെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. പട്രോളിങ് സംഘം ഒന്‍പതാം വളവില്‍ നിലയുറപ്പിച്ചതു കണ്ട് കടുവ വീണ്ടുമിറങ്ങിയിട്ടുണ്ടെന്ന് യാത്രക്കാരന്‍ തെറ്റിദ്ധരിച്ചതാവാമെന്നാണ് വനംവകുപ്പ് പറയുന്നത്.
അഞ്ചരവയസ്സ് തോന്നിക്കുന്ന പെണ്‍കടുവയെയാണ് കഴിഞ്ഞദിവസം ലോറിഡ്രൈവര്‍ കണ്ടത്. പ്രായംകുറഞ്ഞ പെണ്‍കടുവയായതിനാല്‍ കുഞ്ഞ് സമീപത്തെവിടെയെങ്കിലും ഉണ്ടാവാമെന്ന് സംശയമുണ്ട്. അതുകൊണ്ട് കൂടുതല്‍ ദൂരം പോയിട്ടുണ്ടാവില്ലെന്നാണ് കരുതുന്നത്. അതിനാല്‍, അടുത്തദിവസവും നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. വൈത്തിരിയിലും ലക്കിടിയോടു ചേര്‍ന്നുള്ള വനമേഖലയിലും നേരത്തേ കടുവാസാന്നിധ്യമുണ്ട്. വര്‍ഷത്തില്‍ ഒരുതവണയെങ്കിലും ചുരം റോഡ് മുറിച്ചുകടന്ന് കടുവ പോവാറുണ്ടാവാം. അങ്ങനെ പോയപ്പോള്‍ ലോറിഡ്രൈവര്‍ കണ്ടതായിരിക്കാമെന്നാണ് വനംവകുപ്പിന്റെ സംശയം