ബസ്സിൽ സ്ഥിരം കയറിയിരുന്ന സ്കൂൾ വിദ്യാർത്ഥിനിയെ സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി യുവാവിന് 46 വർഷം തടവ് വിധിച്ച് പോസ്‌കോ കോടതി

 



പെ​രി​ന്ത​ൽ​മ​ണ്ണ:  മലപ്പുറത്ത് പതിനാറു വ​യ​സ്സുകാ​രി​യെ പീ​ഡി​പ്പി​ച്ച് ഗർഭിണിയാക്കിയ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​നാ​യ പ്ര​തി​ക്ക് 46 വ​ര്‍ഷം ക​ഠി​ന​ത​ട​വും 2.05 ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. പെ​രി​ന്ത​ല്‍മ​ണ്ണ- മ​ല​പ്പു​റം റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​നാ​യ ച​ട്ടി​പ്പ​റ​മ്പ് കൊ​ട്ട​പ്പു​റം താ​മ​ര​ശേ​രി വീ​ട്ടി​ൽ ഷ​മീ​മി​നെ​യാ​ണ് (31) പെ​രി​ന്ത​ൽ​മ​ണ്ണ പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് എ​സ്. സൂ​ര​ജ് ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു വ​ര്‍ഷ​വും എ​ട്ട് മാ​സ​വും അ​ധി​ക ത​ട​വ​നു​ഭ​വി​ക്ക​ണം. 

പി​ഴ​ത്തു​ക ഇ​ര​ക്ക് ന​ൽ​ക​ണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. പെ​രി​ന്ത​ല്‍മ​ണ്ണ പൊ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ നി​ര​വ​ധി സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​ടി​പി​ടി, വ​ഞ്ച​ന കേ​സു​ക​ളി​ലു​ള്‍പ്പെ​ട്ട​യാ​ളാ​ണ് പ്ര​തിയെന്ന് പൊലീസ് പറഞ്ഞു. പീ​ഡ​ന​ക്കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം വി​ചാ​ര​ണ തു​ട​ങ്ങാ​നി​രി​ക്കെ 2022 ജ​നു​വ​രി​യി​ല്‍ ഒ​ളി​വി​ല്‍ പോ​യ​തി​നെ തു​ട​ര്‍ന്ന് പ്ര​തി​യെ കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 

തു​ട​ർ​ന്ന് 2023 ജ​നു​വ​രി​യി​ല്‍ പെ​രി​ന്ത​ല്‍മ​ണ്ണ പൊ​ലീ​സ് വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്ത​ശേ​ഷം ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ​ത​ന്നെ വി​ചാ​ര​ണ ന​ട​ത്ത​ണ​മെ​ന്ന അ​പേ​ക്ഷ പ്ര​കാ​രം വി​ചാ​ര​ണ ന​ട​ത്തി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. സ​പ്ന. പി. ​പ​ര​മേ​ശ്വ​ര​ത് ഹാ​ജ​രാ​യി. പ്ര​തി​യെ ത​വ​നൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലേ​ക്ക​യ​ക്കും