റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ- ഇന്ത്യൻ പ്രീമിയർ ലീഗിൽ ആരാധകരുടെ പിന്തുണ കൊണ്ട് സമ്പന്നരും കിരീട വിജയത്തിന്റെ കാര്യത്തിൽ ദരിദ്രരും എന്നാണ് വിശേഷിപ്പിക്കുന്നത്. ഓരോ തവണയും ഈ സാല കപ്പ് നമ്മുടെ എന്നൊക്കെ പറഞ്ഞെത്തുന്ന ടീം തീർത്തും നിരാശപ്പെടുത്തിയ പ്രകടനങ്ങൾ പല കാലത്തും നടത്തിയിട്ടുണ്ട്. എന്നാൽ സമീപകാലത്ത് പ്രകടനങ്ങളിൽ ഒരുപാട് മെച്ചപ്പെട്ട് വന്നെങ്കിലും പല കാലത്തും അവരെ ചതിച്ചിട്ടുള്ളത് ബോളിങ് നിര തന്നെയാണ്. ശക്തമായ ബോളിങ് നിരയുടെ അഭാവമാണ് വിരാട് കോഹ്‌ലിയും ഡിവില്ലേഴ്‌സും ഗെയിലും ഒകെ ഉണ്ടായിട്ടും കിരീടം നേടാൻ ബാംഗ്ലൂരിന് സാധിക്കാതിരുന്നത്.
ബിഗ് ഹിറ്ററുമാർ അടങ്ങുന്ന ഒരു ടീമിനെ ലേലത്തിൽ വിളിച്ചെടുക്കുക എന്ന തന്ത്രം ബാംഗ്ലൂർ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ അവർക്ക് ബോളിങ് ടെപർത്മെന്റ്റ് പലപ്പോഴും സ്ട്രോങ്ങ് ആക്കാൻ സാധിച്ചിട്ടില്ല. ചിന്നസ്വാമിയിലെ ബാറ്റിംഗ് ട്രാക്കിൽ ബോളർമാർ പലരും തല്ലാണ് വാങ്ങുന്നത്. സ്ഥിരതയോടെ പന്തെറിയുന്ന ബോളർമാർ ഇല്ലാതെ പോകുന്ന ടീം ഈ ലേലത്തിൽ മികച്ച നീക്കങ്ങൾ നടത്തുമെന്ന് കരുതി.
പേസ് അറ്റാക്ക് ബലപ്പെടുത്താൻ അവർ സ്റ്റാർക്ക്, കമ്മിൻസ്, ജെറാൾഡ് കോറ്റ്‌സി തുടങ്ങിയ താരങ്ങളിൽ ആർക്ക് എങ്കിലും വേണ്ടി ശ്രമിക്കുമെന്ന് കരുതിയത് എങ്കിലും അവർ വിളി ച്ചെടുത്തത് 11 കോടി രൂപക്ക് അൽസാരി ജോസെഫിനെയാണ്. താരത്തെയാണോ ബാംഗ്ലൂർ ഇത്ര കാത്തിരുന്നിട്ട് എടുത്തത് എന്നാണ് ആരാധകർ ചോദിക്കുന്നത്, മാത്രമല്ല ഈ ലോകകപ്പിൽ തിളങ്ങിയ കോറ്റ്സി, ദിൽഷൻ മധുശങ്ക തുടങ്ങിയ താരങ്ങൾക്കായി അവർ ശ്രമിച്ചത് പോലുമില്ല എന്നതും ആരാധകരെ നിരാശപ്പെടുത്തി. നിലവിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടി 20 പരമ്പരയിൽ താരത്തിന് നല്ല രീതിയിൽ പ്രഹരം ഏറ്റുവാങ്ങുന്നു.
എന്തയാലും ജോഷ് ഹേസൽവുഡ് പോലെ മിടുക്കനായ താരത്തെ ഒഴിവാക്കി പകരമെത്തിച്ചത് ഇങ്ങനെ ഉള്ള ആളെ ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
അവസാന ഓവറിൽ റിങ്കു സിങ്ക് 5 സിക്സ് നേടിയ യാഷ് ദായലിനെ 5 കോടിക്കാണ് ആർസീബി സ്വന്തമാക്കിയത് ജോസഫ് ആണെങ്കിലും T20 യിൽ റൺസ് വിട്ടു കൊടുക്കുന്നതിലും ഒരു പിശുക്കും കാണിക്കാത്ത ആളാണ്