തന്റെ വേണ്ടപ്പെട്ടവർക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ച് അന്നം തേടി വിദേശ രാജ്യങ്ങളിത്തിയവരാണ് പ്രവാസികൾ കഴിക്കുന്ന ഭക്ഷണത്തിന്റെ രുചിയോ കോളിറ്റിയോ നോക്കാതെ മിച്ചം വെച്ച് നാട്ടിലുള്ളവരെ ഉണ്ണിപ്പിക്കുന്നരണവർ എങ്കിലും അടുത്തിടെ വന്ന വാർത്തകൾ അവർക്ക് സന്തോഷം തരുന്നതല്ല പത്തേമാരി സിനിമയിലെ അതെ കാലം തന്നെയാണ് ഇപ്പോളും ചില പ്രവാസികൾക്ക് മരിച്ച പ്രവാസിയുവാവിന്റെ മൃതുദേഹം നാട്ടിലേക്ക് അയക്കാൻ കുടുംബത്തെ ബന്ധപ്പെട്ട സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് തമാനശേരിയുടെ പോസ്റ്റാണ് ഇന്ന് പ്രവാസികൾക്കിടയിലെ സംസാര വിഷയം. ചിലവ് കൂടുതലാണെന്നും അത്രയും തുക മുടക്കാൻ പറ്റില്ല എന്ന് പറഞ്ഞ കുടുംബം അവിടെ തന്നെ സംസ്കരിക്കാൻ ആവിശ്യപെട്ടു ഇൻഷുറൻസ് തുക ലഭിക്കുമോ എന്ന സംശയം അല്പം കഴിഞ്ഞ് അവർ തിരിച്ച് വിളിപ്പിച്ചു ..
അഷ്‌റഫ് താമരശ്ശേരി യുടെ കുറിപ്പിന്റെ പൂർണ രൂപം
നടപടികൾ ക്രമങ്ങൾ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയച്ച മൃതദേഹങ്ങളിൽ ഒരു മലയാളിയുടെ അവസ്ഥ വളരേ കൗതുകമായി തോന്നി. തന്റെ ജോലിയാവശ്യാർത്ഥം നാട്ടിൽ നിന്നുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ വെച്ചാണ് കഴിഞ്ഞ ദിവസം ഈ പ്രവാസി മരണമടയുന്നത്. മൃതദേഹം നാട്ടിലേക്ക് അയക്കാൻ എത്ര ചിലവ് വരുമെന്ന് അന്വേഷിച്ച് ചിലർ വിളിച്ചിരുന്നു. നടപടി ക്രമങ്ങൾ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലയക്കാൻ വരുന്ന ചിലവ് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തി. ഇത്രയും സംഖ്യ ചിലവഴിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ മൃതദേഹം ഇവിടെ തന്നെ മറവ് ചെയ്യാനായിരുന്നു അവരുടെ നിർദേശം. അത് പ്രകാരം ഇവിടെ മറവ് ചെയ്യാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകവെ വീണ്ടും ആളുകൾ ബന്ധപ്പെട്ടിട്ടു പറഞ്ഞു മൃതദേഹം നാട്ടിലേക്ക് തന്നെ അയക്കാൻ. പെട്ടന്നുണ്ടായ മാനസാന്തരത്തിന്റെ കാരണം അന്വേഷിച്ച് പോയപ്പോഴാണ് അതിലും കൗതുകം. വിമാനത്താവളത്തിൽ വെച്ച് മരണപ്പെട്ട വ്യക്‌തിയെ വിമാനത്തിൽ വെച്ച് മരിച്ചു എന്ന് ആരോ വേണ്ടപ്പെട്ടവരെ അറിയിച്ചതാണ് കാര്യങ്ങളെ ഇത്രമേൽ മാറ്റി മറിച്ചത്. വിമാനത്തിൽ വെച്ച് മരിച്ചാൽ വലിയ തുക നഷ്ട പരിഹാരം ലഭിക്കുമെന്ന ധാരണയിൽ പിന്നീട് മൃതദേഹത്തിന് ഒന്നിൽ കൂടുതൽ അവകാശികൾ രംഗത്ത് വന്നിരുന്നു. മനുഷ്യന്റെ കാര്യം ഇത്രയേയുള്ളൂ. തനിക്ക് എന്ത് കിട്ടും എന്ന് നോക്കി മാത്രം മറ്റുള്ളവരെ സ്നേഹിക്കുന്നവരായി മാറുന്നു മനുഷ്യർ.
നമ്മിൽ നിന്നും വിട്ട് പിരിഞ്ഞു പോയ പ്രിയ സഹോദരങ്ങൾക്ക് ഉടയ തമ്പുരാൻ നന്മകൾ വാർഷിക്കുമാറാകട്ടെ.
അവരുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ....