സ്വത്ത് കൈവശപ്പെടുത്താൻ പാരസെറ്റമോൾ ഗുളികകൾ ഭക്ഷണത്തിൽ; ഭർത്താവിനും അച്ഛനും ചായയിൽ സോപ്പുലായനി; ഇന്ദുലേഖ റിമാൻഡിൽ




News Desk

തൃശൂർ: അമ്മയെ വിഷം കൊടുച്ച് കൊലപ്പെടുത്തിയ കേസിൽ മകൾ ചോഴിയാട്ടിൽ വീട്ടിൽ ഇന്ദുലേഖ(39)യെ റിമാൻഡ് ചെയ്കു. സാമ്പത്തിക പ്രതിസന്ധി തീർക്കാൻ സ്വത്ത് തട്ടിയെടുക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പൊലീസ് പറ‍ഞ്ഞു. കുന്നംകുളം കീഴൂർ സ്വദേശി രുഗ്മിണിയെ (58)യാണ് ഇന്ദുലേഖ ചായയിൽ എലിവിഷം കലർത്തി നൽകി കൊലപ്പെടുത്തിയത്.

തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രുഗ്മണി മരിച്ചത്. കിഴൂരിൽ 13.5 സെന്റ് സ്ഥലവും വീടുമാണ് ഇവർക്കുണ്ടായിരുന്നത്. മാതാപിതാക്കളുടെ കാലശേഷം ഇത് ഇന്ദുലേഖയ്ക്ക് എഴുതിവെച്ചിരുന്നു. മകൾക്ക് എട്ട് ലക്ഷം രൂപയുടെ കടമുണ്ടായിരുന്നു. സ്ഥലം പണയം വെച്ച് തുക കണ്ടെത്തുന്നതിന് രുഗ്മിണി സമ്മതിച്ചില്ല.


വിദേശത്തുള്ള ഭർത്താവിന് ബാധ്യതകൾ അറിയാമായിരുന്നില്ല. കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് ഭർത്താവ് നാട്ടിലെത്തിയിരുന്നു. ഇതോടെ സ്വർണാഭരണങ്ങൾ തിരിച്ചെടുക്കേണ്ടിയിരുന്നു. ഒരു മാസമായി പനിയുടെ ഗുളികകൾ ഭക്ഷണത്തിൽ കലർത്തി അമ്മയ്ക്കും അച്ഛനും ഇന്ദുലേഖ നൽകിയിരുന്നു. കറിയിൽ ചേർത്താണ് ഇവ നൽകിയിരുന്നത്. കരൾരോഗ ബാധിതരാക്കി ആർക്കും സംശയമില്ലാത്ത രീതിയിൽ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

ഭർത്താവിനെ വിമാനത്താവളത്തിൽനിന്ന് കൊണ്ടുവന്നതിന് ശേഷമാണ് അമ്മയ്ക്ക് ചായയിൽ എലിവിഷം കലർത്തി നൽകിയത്. ഭർത്താവിനും അച്ഛനും ചായയിൽ സോപ്പുലായനി കലർത്തി നൽകിയതായും മൊഴി നൽകിയിട്ടുണ്ട്. കൃത്രിമമായി ഭക്ഷ്യവിഷബാധയുണ്ടാക്കാനായിരുന്നു ശ്രമം. ഒരു മാസം മുമ്പ് അച്ഛനെ ഇതേ രീതിയിൽ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.

അമ്മ രുഗ്മിണിക്ക് തുടർച്ചയായ ഛർദ്ദിയാണെന്നും മഞ്ഞപ്പിത്തമാണെന്നും പറഞ്ഞാണ് മകൾ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ചെന്നപ്പോൾ വിഷം ഉള്ളിൽ ചെന്നിട്ടുള്ളതായി ഡോക്ടർ സംശയം പറഞ്ഞു. ആശുപത്രിയിൽ മഞ്ഞപ്പിത്തമെന്നും ഭക്ഷ്യവിഷബാധയെന്നും രണ്ട് കാരണങ്ങൾ ഇന്ദുലേഖ പറഞ്ഞിരുന്നു. രുക്മിണിയുടെ മരണത്തിന്‌ ശേഷമാണ് പോലീസിന് വിവരം ലഭിക്കുന്നത്.
പോസ്റ്റ്മോർട്ടത്തിൽ മരണകാരണം വിഷം ഉള്ളിൽ ചെന്നതാണെന്നു കണ്ടെത്തി. ഇന്ദുലേഖയുടെ മൊബൈൽ ഫോൺ പരിശോധിച്ചതോടെയാണ് വിഷത്തെക്കുറിച്ച് അന്വേഷിച്ചതിന്റെ തെളിവുകൾ ലഭിച്ചത്. മാരകമായ വിഷം ഏത്? ഇത് ഉള്ളിൽ ചെന്നാൽ ലക്ഷണം ഏത്? എന്നിങ്ങനെയുള്ള സെർച്ചുകൾ എന്തിനാണെന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് മുമ്പിൽ ഇന്ദുലേഖ പതറി. പിന്നാലെ നടന്ന ചോദ്യം ചെയ്യലിൽ ഇന്ദുലേഖ കുറ്റം സമ്മതിച്ചു.

അമ്മയ്ക്ക് ശേഷം അച്ഛനെ കൊലപ്പെടുത്തിയോ ശാരീരികമായി അവശനിലയിലാക്കിയോ സ്വത്ത് കൈവശപ്പെടുത്താനാണ് ലക്ഷ്യമാക്കിയിരുന്നതെന്നും പൊലീസ് പറഞ്ഞു. പത്താം ക്ലാസ് വിദ്യാഭ്യാസമാണ് ഇന്ദുലേഖയ്ക്കുള്ളത്. വിദ്യാർഥികളായ രണ്ട് മക്കളുണ്ട്.



7 ലക്ഷം കടം ഭര്‍ത്താവറിയാതെ, ഞെട്ടിക്കുന്ന വിവരങ്ങള്‍

അമ്പത്തിയെട്ടുകാരിയെ കടുത്ത ഛര്‍ദ്ദിയെത്തുടര്‍ന്ന് മകള്‍ ഇന്ദുലേഖയാണ് കഴിഞ്ഞ പതിനെട്ടിന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഗള്‍ഫിലായിരുന്ന ഇന്ദുലേഖയുടെ ഭര്‍ത്താവ് അവധിക്ക് വന്ന ദിവസമായിരുന്നു അത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി വഷളായതോടെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. പരിശോധിച്ച ഡോക്ടര്‍മാര്‍ വിഷം ഉള്ളില്‍ ചെന്നെന്ന സംശയം പ്രകടിപ്പിച്ചിരുന്നു.

ആശുപത്രിയില്‍ ഭാവഭേദമില്ലാതെ കൂട്ടിരുന്നത് മകള്‍ ഇന്ദുലേഖ തന്നെയായിരുന്നു. ഡോക്ടര്‍മാരുടെ സംശയം കേട്ട രുഗ്മിണി മകളോട് നീവല്ലതും കലക്കിത്തന്നോടീ എന്ന് ചോദിച്ചു. മരിക്കാന്‍ കിടക്കുമ്പോഴാണോ ഇങ്ങനെയൊക്കെ പറയുന്നതെന്നായിരുന്നു മകളുടെ മറുപടി. ഇതിന് സാക്ഷിയായി അച്ഛന്‍ ചന്ദ്രന്‍ അടുത്തുണ്ടായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ചന്ദ്രന്‍ ഇക്കാര്യം പറഞ്ഞു. 23 ന് രുഗ്മിണി മരിച്ചു. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് ഉറപ്പാക്കിയ പൊലീസ് കുടുംബാംഗങ്ങളെ വിളിച്ചുരുത്തി. മകളിലേക്ക് സംശയത്തിന്‍റെ വിരലാദ്യം ചൂണ്ടിയത് അച്ഛന്‍ തന്നെയായിരുന്നു. അതിന് ചന്ദ്രന് കാരണവുമുണ്ടായിരുന്നു.