തിരുവനന്തപുരം: ബിജെപി നേതാവിൻ്റെ വീട്ടിൽ നിന്ന് കഞ്ചാവ് ചെടികൾ പിടികൂടി. പട്ടിക മോർച്ച ജില്ലാ നേതാവ് സന്തോഷിൻ്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് ചെടികൾ പിടികൂടിയത്. സന്തോഷിൻ്റെ മകളുടെ ഭർത്താവ് രഞ്ജിത്തിനെ വിളപ്പിൽശാല പോലീസ് അറസ്റ്റു ചെയ്തു
ബിജെപി നേതാവ് സന്തോഷിൻ്റെ വീടിനു ടെറസ്സിൽ ഒറ്റ മുറി നിർമിച്ചാണ് മകളും മരുമകനും താമസിച്ചിരുന്നത്. ഈ മുറിയോട് ചേർന്ന് രണ്ട് ട്രേകളിലായി കഞ്ചാവ് ചെടികൾ വളർത്തുകയായിരുന്നു. 17 ചെടികൾ കണ്ടെത്തി. ഈ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടന്നിരുന്നതായും പോലീസ് വ്യക്തമാക്കി. സന്തോഷിൻ്റെ മരുമകൻ ഉണ്ണി എന്നു വിളിക്കുന്ന രഞ്ജിത്താണ് അറസ്റ്റിലായത്.

തന്റെ വീടിന്റെ ടെറസില്‍ മകളുടെ ഭര്‍ത്താവ് കഞ്ചാവ് ചെടികള്‍ വളര്‍ത്തുകയും തുടര്‍ന്ന് പൊലീസ് പിടികൂടുകയും ചെയ്തതിന് പിന്നാലെ പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി വിളപ്പില്‍ സന്തോഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു. 'വീട് നിയന്ത്രിക്കാന്‍ കഴിയാത്തവന്‍ നാടിനെ നിയന്ത്രിക്കാന്‍ യോഗ്യനല്ല' എന്ന കുറിപ്പിട്ടാണ് പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി സന്തോഷ് അറിയിച്ചത്.
സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും മകളുടെ ഭര്‍ത്താവിനെയാണ് പിടികൂടിയതെന്നും സന്തോഷ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. മരുമകന്റെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനവും കഞ്ചാവ് ചെടി വളര്‍ത്തലും താന്‍തന്നെയാണ് ബന്ധപ്പെട്ടവരോട് പറഞ്ഞതെന്ന് സന്തോഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഇതിനൊപ്പമായിരുന്നു രാജി പ്രഖ്യാപനവും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് മലയിന്‍കീഴ് ഡിവിഷനിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്നു സന്തോഷ്.

റൂറൽ എസ്പി ദിവ്യ ഗോപിനാഥിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന മത്സരത്തിൽ ബി ജെ പി സ്ഥാനാർത്ഥിയായിരുന്നു സന്തോഷ്.