അക്ഷയതൃതീയ ദിനത്തിൽ മുസ്ലീംകളുടെ കടകളിൽ നിന്നും സ്വർണ്ണം വാങ്ങരുതെന്ന് ശ്രീരാമ സേന തലവൻ പ്രമോദ് മുത്തലിക്ക്‌




News Desk

ബംഗളൂരു: അക്ഷയതൃതീയ ദിനത്തില്‍ മുസ്‌ലിംകളുടെ കടകളില്‍ നിന്ന് സ്വര്‍ണം വാങ്ങരുതെന്ന ആഹ്വാനവുമായി ശ്രീരാമ സേന സ്ഥാപകന്‍ പ്രമോദ് മുത്തലിക്.മുസ്‌ലിം കടകളില്‍ സ്വര്‍ണാഭരണങ്ങള്‍ക്കായി നല്‍കുന്ന പണം ഹിന്ദുക്കള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ എത്തുമെന്നും,ഹിന്ദുക്കള്‍ക്കെതിരേ കൂടുതല്‍ ആക്രമങ്ങള്‍ നടത്താന്‍ തീവ്രവാദികൾക്ക്  ഈ പണം അവരെ സഹായിക്കുമെന്നുമായിരുന്നു വിവാദ പ്രസ്ഥാവന.

ഹലാല്‍, ഹിജാബ് വിവാദങ്ങള്‍ക്ക് പിന്നാലെ അക്ഷയതൃതീയയുടെ പേരില്‍ കര്‍ണാടകയില്‍ വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ് പ്രമോദ് മുത്തലികിന്റെ ആഹ്വാനം.കേരളത്തില്‍ നിന്നുള്ള ജ്വല്ലറി സ്ഥാപനങ്ങള്‍ അക്രമത്തിന് സാമ്ബത്തിക സഹായം നല്‍കുന്നുണ്ടെന്നും ശ്രീരാമസേനാ നേതാവ് ആരോപിക്കുന്നു.കേരളത്തില്‍ എണ്ണൂറിലേറെ ഹിന്ദുക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത്തരം കൊലപാതകങ്ങള്‍ക്ക് ജ്വല്ലറികളില്‍ നിന്നും പണം നല്‍കിയിട്ടുണ്ട്.ഇതിനെതിരേ കേരളത്തില്‍ പോയി പ്രതിഷേധിക്കുമെന്നും മുത്താലിക് പറഞ്ഞു.

കേരളത്തില്‍ കൊലപാതകങ്ങള്‍ നടക്കുന്നത് പ്രത്യയശാസ്ത്രത്തിന്റെ പേരിലാണ്.മുസ്‌ലിം ജ്വല്ലറി ഉടമകള്‍ അവരുടെ മാധ്യമ പരസ്യങ്ങളില്‍ ഹിന്ദു സ്ത്രീകളെ കാണിക്കാന്‍ ഇഷ്ടപ്പെടുന്നില്ല,അവര്‍ മുസ്‌ലിം സ്ത്രീകളെ മാത്രമേ കാണിക്കൂ.ബിന്ദിയില്ലാതെ സ്ത്രീകളെ കാണിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. നമ്മുടെ പരമ്ബരാഗത വസ്ത്രത്തില്‍ സ്ത്രീകളെ കാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.ഹൈന്ദവ സംസ്‌ക്കാരത്തെ അപമാനിക്കുകയാണ് ഈ കൂട്ടര്‍ ചെയ്യുന്നതന്നും മുത്താലിക് പറഞ്ഞു.

കേരളത്തില്‍ നിന്നുള്ളവരാണ് മംഗലൂരുവില്‍ കലാപം സൃഷ്ടിക്കുന്നത്. മലയാളികളെ വംശീയമായി കടന്നാക്രമിക്കാനും മുത്തലിക്ക്‌ മറന്നില്ല കേരളത്തില്‍ പരിശീലനം നേടിയവര്‍ ദക്ഷിണ കന്നഡത്തില്‍ ലൗജിഹാദ് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. ഹിന്ദു സമൂഹത്തിന് ജീവിക്കാനുള്ള ആശയവും തന്റേടവും ഹൈന്ദവ സംഘടനകളുടെ പ്രവര്‍ത്തനം കൊണ്ട് കൈവന്നിട്ടുണ്ടെന്നും മുത്താലിക് വ്യക്തമാക്കി.

.