ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്‍ടമായാല്‍ എന്തുചെയ്യണം എന്ത് ചെയ്യരുത്

 



ഒരിക്കലും ചെയ്യരുതാത്ത കാര്യങ്ങള്‍
1.ഒരിക്കലും ന്യൂട്രല്‍ ഗിയറിലേക്ക് കടക്കരുത് . അബദ്ധത്തില്‍ ന്യൂട്രല്‍ ആയാല്‍ എഞ്ചിന്‍ ബ്രേക്കിംഗിന്റെ പിന്തുണ നഷ്ടപ്പെടും

2. റിവേഴ്‌സ് ഗിയറിടരുത്. അമിതവേഗത്തില്‍ റിവേഴ്‍സ് ഗിയറിട്ടാല്‍ ഗിയര്‍ബോക്‌സ് തകര്‍ന്ന് തരിപ്പണമാകും.

3. എഞ്ചിന്‍ ഓഫാക്കരുത്. ഈ പ്രവര്‍ത്തി പവര്‍ സ്റ്റീയറിംഗ് പിന്തുണ നഷ്ടപ്പെടുത്തുന്നതിനിടയാക്കും

4. വേഗത കുറയാതെ ഹാന്‍ഡ്‌ബ്രേക്ക് ഉപയോഗിക്കരുത്. വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടും
 

ചെയ്യേണ്ടത് 

വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ മനസാന്നിധ്യം വീണ്ടെടുക്കുക


ബ്രേക്ക് പമ്പു ചെയ്യുക
അങ്ങനെയാണെങ്കില്‍ ബ്രേക്ക് പെഡല്‍ ആവര്‍ത്തിച്ചു ചവിട്ടിക്കൊണ്ടിരിക്കുക.  ബ്രേക്കിംഗ് സമ്മര്‍ദ്ദം താത്കാലികമായി വീണ്ടെടുക്കാന്‍ ഈ പ്രവര്‍ത്തിയിലൂടെ സാധിക്കും.  ഇനി പെഡല്‍ ചവിട്ടിയിട്ട് താഴുന്നില്ലെങ്കില്‍ ബ്രേക്കിംഗ് സംവിധാനത്തിനായിരിക്കും പ്രശ്‌നം എന്നു മനസിലാക്കുക. ഇതിന് മുമ്പ് ബ്രേക്ക് പെഡലിനിടയ്ക്ക് മറ്റു പ്രതിബന്ധങ്ങളൊന്നുമില്ലെന്ന് ഉറപ്പിക്കണം. ഇനി ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഉണ്ടെന്ന് കരുതി ബ്രേക്ക് പമ്പ് ചെയ്യാതിരിക്കരുത്. ശക്തമായി ബ്രേക്ക് ചെയ്താല്‍ മാത്രമെ എബിഎസ് പ്രവര്‍ത്തിക്കുകയുള്ളു.

താഴ്ന്ന ഗിയറിടുക

തിരക്കില്ലാത്ത റോഡിലൂടെ വേഗതയിലാണ് നിങ്ങൾ പോയികൊണ്ടിരുന്നതെങ്കിൽ 
താഴ്ന്ന ഗിയറിലേക്കു മാറി വാഹനത്തിന്‍റെ വേഗത കുറയ്ക്കുന്ന ഈ രീതി എഞ്ചിന്‍ ബ്രേക്കിംഗ് എന്നാണ് അറിയപ്പെടുന്നത്. മണിക്കൂറില്‍ അഞ്ചു മുതല്‍ പത്തു കിലോമീറ്റര്‍ വേഗത വരെ കുറയ്ക്കാന്‍ എഞ്ചിന്‍ ബ്രേക്കിംഗിന് സാധിക്കും.  ആദ്യം ഒന്നോ, രണ്ടോ ഗിയര്‍ താഴ്ത്തുക. വേഗത ഒരല്‍പം കുറഞ്ഞതിന് ശേഷം വീണ്ടും ഏറ്റവും താഴ്ന്ന ഗിയറിലേക്ക് മാറ്റുക. പെട്ടെന്ന് ഒന്ന്, രണ്ട് ഗിയറുകളിലേക്ക് കടക്കരുത്. വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടാം.

ഹാന്‍ഡ്‌ബ്രേക്ക് ഉപയോഗിക്കുക. എന്നാല്‍ അമിതവേഗത്തില്‍ ഹാന്‍ഡ്‌ബ്രേക്ക് ഉപയോഗിക്കരുത്. എഞ്ചിന്‍ ബ്രേക്കിംഗിനൊടുവില്‍ വേഗത 20 കിലോമീറ്ററില്‍ താഴെ ആയതിനു ശേഷം ശേഷം മാത്രം ഹാന്‍ഡ്‌ബ്രേക്ക് വലിക്കുക.

അപകട സൂചന നല്‍കുക
ലൈറ്റിട്ടും ഹോണടിച്ചും റോഡിലെ മറ്റ് ഡ്രൈവര്‍മാര്‍ക്ക് അപകട സൂചന നല്‍കുക