കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടതിന് പിന്നാലെ നൈന്റി കബീർ വീണ്ടും പോലീസ് പിടിയിൽ




News Desk

     എടനീർ :വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ : 13/07/2022 ഉച്ചക്ക് കണ്ണൂര്‍ ജയിലില്‍ നിന്നും കൊണ്ടുവന്ന് കോടതിയില്‍ ഹാജരാക്കി തിരിച്ചു കൊണ്ടുപോകുന്ന വഴി ചാടിപോയ കഞ്ചാവ് കടത്തു കേസ്‌  പ്രതി അഹമ്മദ് കബീര്‍ (25) നെ വിദ്യാനഗര്‍ പോലീസ് പിടികൂടി. വിദ്യാനഗര്‍ സ്റ്റേഷന്‍ പരിധിയിലെ ചെര്‍ക്കള എടനീറീലെ  സ്ഥലത്തുള്ള കോട്ടേഴ്സിന് സമീപത്തെ കാട്ടില്‍ നിന്നുമാണ് പ്രതി പോലീസ് പിടിയിലായത്. കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസ്സിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ അനൂപ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. വിദ്യാനഗര്‍ സബ് ഇന്‍സ്പെക്ടര്‍ പ്രശാന്ത് കെ, എസ് സി പി ഒ സിയാദ്, ഡ്രൈവര്‍ എസ് സി പി ഒ നാരായണന്‍, സി പി ഒ മാരായ ശരത്ചന്ദ്രന്‍,റോജന്‍ പി, അനില്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.