ഔറംഗാബാദ്: ഒറ്റ കാമുകന് വേണ്ടി പട്ടാപ്പകൽ തിരക്കുള്ള ബസ് സ്റ്റാൻഡിൽ തമ്മിലടിച്ച് രണ്ട് പെൺകുട്ടികൾ. 17കാരികളായ പെൺകുട്ടികളാണ് ആളുകൾ നോക്കി നിൽക്കെ ആൺസുഹൃത്തിന് വേണ്ടി തമ്മിലടിച്ചത്.
മഹാരാഷ്ട്രയിലെ പൈഥാൻ ബസ് സ്റ്റാൻഡിൽ കഴിഞ്ഞദിവസം രാവിലെയാണ് രസകരമായ സംഭവം. ആൺ സുഹൃത്തുമായി പെൺകുട്ടികളിലൊരാൾ ബസ് സ്റ്റാൻഡിലെത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം.
ഇത് രണ്ടാമത്തെ പെൺകുട്ടി കാണുകയും ഇവർക്കടുത്തേക്ക് വരികയും ചോദ്യം ചെയ്യുകയും ചെയ്തു. തർക്കം കൈയാങ്കളിയിലേക്ക് എത്തിയതോടെ ഇതിലിടപെടാതെ ഇവിടെ നിന്നും മുങ്ങുകയാണ് ആൺകുട്ടി ചെയ്തത്. അപ്പോഴും തർക്കം തുടരുകയായിരുന്നു പെൺകുട്ടികൾ.
ഒടുവിൽ ആളുകൾ വിവരമറിയിച്ചതിനനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് പെൺകുട്ടികളെ സ്റ്റേഷനിലെത്തിക്കുകയും കൗൺസിലിങ്ങിനു ശേഷം വിട്ടയയ്ക്കുകയും ചെയ്തു.