താമരശേരി: താമരശേരി- കൊയിലാണ്ടി പാതയില്‍ ചുങ്കം ഫോറസ്റ്റ് ഓഫിസിന് സമീപമുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ആബിദ് അടിവാരത്തിന്റെ ഭാര്യയും പനംതോട്ടം ഓർക്കിഡ് ഹൗസിങ് കോളനിയിലെ താമസക്കാരിയുമായ ഫാത്തിമ സാജിത (30) ആണ് മരിച്ചത്.
കുട്ടിയെ സ്കൂൾ ബസിൽ കയറ്റിവിടാനെത്തിയ യുവതി, ബാലുശേരി ഭാഗത്ത് നിന്നും ചുങ്കത്തേക്ക് വന്ന ടിപ്പർ ലോറിക്കടിയിൽപ്പെടുകയായിരുന്നു. വാഹനം ശരീരത്തിലൂടെ കയറിയിറങ്ങിയ സാജിത സംഭവസ്ഥലത്ത് തന്നെ മരിച്ചു. മക്കൾ: സമാൻ, ദിയ, ദില്‍ഷാന്‍, ആരിഫ്.
