14കാരനെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പള്ളി ഇമാം അറസ്റ്റിൽ




News Desk

തൃശൂര്‍: 14കാരനെ പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവിൽ പോയ പള്ളി ഇമാം അറസ്റ്റിൽ. അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ മുൻ ഇമാമും മദ്രസ അധ്യാപകനുമായ കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തില്‍ ബഷീര്‍ സഖാഫി (52) ആണ് അറസ്റ്റിലായത്.

ഏപ്രിൽ പതിനെട്ടിനാണ് പതിനാലുകാരനെ ബഷീർ താമസ സ്ഥലത്ത് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം വീട്ടിൽ അറിയിച്ചതിനെ തുടർന്ന് മെയ് രണ്ടിനാണ് പൊലീസ് കേസെടുത്തത്. സംഭവ ശേഷം ഒളിവിലായിരുന്നു ബഷീർ സഖാഫി. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.