ജറൂസലം: ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ സൈന്യത്തിന്റെ നരനായാട്ട് തുടരുന്നു. അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ ആക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഇതോടെ മൂന്ന് ഫലസ്തീനികൾക്കാണ് 24 മണിക്കൂറിനിടെ ഇസ്രായേൽ അതിക്രമത്തിൽ ജീവൻ നഷ്ടമായത്. വ്യാഴാഴ്ച പുലർച്ചെ ബെത്ലഹേം നഗരമായ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിലാണ് അയ്മൻ മഹ്മൂദ് എംഹീസൻ(29) മരിച്ചതെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്നുമക്കളുടെ പിതാവായ അയ്മൻ മൂന്നുവർഷം ഇസ്രായേൽ തടവറയിൽ കഴിഞ്ഞിട്ടുണ്ടെന്ന് ഫലസ്തീൻ പ്രിസണർ റൈറ്റ്സ് ഗ്രൂപ് പറഞ്ഞു
