കോഹ്ലിക്ക് കീഴിൽ ഞാനുണ്ടായിരുന്നെങ്കിൽ ഇന്ത്യ ലോകകപ്പ് നേടിയേനെ: ശ്രീശാന്ത്




News Desk

വിരാട് കോഹ്ലിക്ക് കീഴിൽ 2019 ഏകദിന ലോകകപ്പിലും 2021 ടി20 ലോകകപ്പിലും ഇന്ത്യ കളിച്ചിരുന്നു. 2019-ൽ ഏകദിന ലോകകപ്പിൽ ഇന്ത്യ സെമിയിൽ ന്യൂസിലാൻ്റിനോട് പരാജയപ്പെട്ടിരുന്നു. ടി20 ലോകകപ്പിൽ ഇന്ത്യ ​ഗ്രൂപ്പ് ഘട്ടം കടന്നിരുന്നില്ല. എന്നാൽ 2015, 2019, 2021 ലോകകപ്പുകളിൽ താനുണ്ടായിരുന്നെങ്കിൽ ഇന്ത്യ കപ്പെടുക്കുമായിരുന്നുവെന്ന് ശ്രീശാന്ത് അഭിപ്രായപ്പെട്ടു. ഷെയർ ചാറ്റ് ഓ‍ഡിയോ ചാറ്റ് റൂം സംവാദ​ത്തിൽ പങ്കെടുക്കുകയായിരുന്നു ശ്രീശാന്ത്.

സഞ്‍ജു സാംസൺ സച്ചിൻ ബേബി എന്നിവരെക്കുറിച്ചും ശ്രീശാന്ത് ചാറ്റിൽ പ്രതികരിച്ചു. ഇരുവരും മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് ശ്രീശാന്ത് പറഞ്ഞു. 2011 ലോകകപ്പ് ജയിച്ച ടീമിലെ അം​ഗമായിരുന്നു ശ്രീശാന്ത്. അന്ന് സച്ചിനായി ഇന്ത്യ ലോകകപ്പ് ജയിച്ചു എന്ന് ശ്രീശാന്ത് പറഞ്ഞു.

2007-ലെ ടി20 ലോകകപ്പ് നേടിയ ടീമിലും ശ്രീശാന്ത് അം​ഗമായിരുന്നു. ഫൈനലിൽ അവസാന ഓവറിൽ പാക്കിസ്ഥാന്റെ മിസ്ബാ ഉൾ ഹഖിന്റെ ക്യാച്ചെടുത്തത് ശ്രീശാന്തായിരുന്നു. ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് ആ ക്യാച്ചായിരുന്നു. ടെസ്റ്റിൽ 27 കളികളിൽ നിന്ന് 87 വിക്കറ്റുകൾ നേടിയിട്ടുള്ള ശ്രീശാന്ത് ഏകദിനത്തിൽ 75 വിക്കറ്റും നേടി. ട20യിൽ ഏഴ് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്