ഒളിച്ചോടിയ നേതാവിന്റെ ഭാര്യയെയും കാമുകനെയും അണികൾ കൈകാര്യം ചെയ്ത് പോലീസിൽ ഏൽപിച്ചു

 


ബസ് കൻഡക്ടർക്കൊപ്പം ഒളിച്ചോടിയ നേതാവിൻ്റെ ഭാര്യയെ ക്ഷേത്ര നടയിൽ താലികെട്ടി നിമിഷങ്ങൾക്കകം അണികൾ കയ്യോടെ പൊക്കി പൊലീസിന് മുന്നിലെത്തിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പാർടി സെക്രടറിയുടെ ഭാര്യയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയാണ് സ്ഥലത്തെ ബസ് ജീവനക്കാരനൊപ്പം വ്യാഴാഴ്ച രാവിലെ ഒളിച്ചോടിയതെന്നാണ് പരാതി.

'ഇവർ പറശ്ശിനിക്കടവിലെത്തി താലികെട്ടിയ ഉടൻ വിവാഹ ഫോടോ എടുത്ത് വാട്സ് ആപിൽ പോസ്റ്റ് ചെയ്തു. ഫോടോ വാട്സ് ആപ് ഗ്രൂപുകളിൽ വൈറലായതോടെ അണികൾ സംഘടിച്ച് പറശ്ശിനിക്കടവിലെത്തി ഇരുവരേയും കയ്യോടെ പിടികൂടി പൊലീസിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. ഒളിച്ചോടിയ നേതാവിന്റെ ഈ ഭാഗത്ത് തന്നെ സർവീസ് നടത്തുന്ന ബസിലെ കൻഡക്ടറായ 45കാരനുമായി ബസ് യാത്രക്കിടെയാണ് യുവതി പരിചയപ്പെട്ട് കടുത്ത പ്രണയത്തിലായത്.
കൻഡക്ടർ അവിവാഹിതനാണ്. യുവതിയെയും കൻഡക്ടറെയും പിടിച്ചുകൊണ്ടുവന്ന അണികൾ ഇരുവരെയും നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ചർചകൾക്കൊടുവിൽ യുവതിയെ അവരുടെ പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിലും അയാളുടെ വീട്ടിലും അയച്ച് താൽക്കാലിക പരിഹാരം ഉണ്ടാക്കിയിട്ടുണ്ട്', പൊലീസ് വൃത്തങ്ങൾ പറഞ്ഞു. കൻഡക്ടറെ കൈകാര്യം ചെയ്തതായാണ് വിവരം.