അശ്രദ്ധയോടെ തുറന്ന കാറിന്റെ ഡോറിൽ തട്ടിയ ബൈക്ക് യാത്രക്കാരൻ മറ്റൊരു കാർ കയറിമരിച്ചു




News Desk

ബത്തേരി ∙ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ തുറന്ന ഡോറില്‍ ഇടിച്ചു നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു. ബത്തേരി മാവടി ചെട്ടിയാങ്കണ്ടി റഫീഖ് (47) ആണു മരിച്ചത്. രാവിലെ 10 മണിയോടെയാണു സംഭവം. ബത്തേരി-മണിച്ചിറ റോഡില്‍ മണിച്ചിറ അരമനയ്ക്കു സമീപം നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ കാര്‍ യാത്രികന്‍ തുറന്നപ്പോള്‍ ബൈക്കിലെത്തിയ റഫീഖ് ഡോറില്‍ ഇടിച്ചു റോഡില്‍വീണു. ഈ സമയത്തു പിന്നില്‍നിന്നു വന്ന മറ്റൊരു കാര്‍ റഫീഖിന്റെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു.