സ്വത്ത് തർക്കം; ഭാര്യാപിതാവിനെയും അളിയനേയും യുവാവ് കുത്തിക്കൊന്നു






News Desk

തിരുവനന്തപുരം: സ്വത്ത് തർക്കത്തെതുടർന്ന് ഭാര്യാപിതാവിനെയും ഭാര്യാ സഹോദരനെയും യുവാവ് കുത്തിക്കൊന്നു. മുടവൻമുകൾ അരകത്ത് ഫിനാൻസിന് സമീപം താമസിക്കുന്ന സുനിൽ (55), മകൻ അഖിൽ (25) എന്നിവരെയാണ് മുട്ടത്തറ കല്ലുംമൂട് പുതുവൽ പുത്തൻവീട്ടിൽ അരുൺ (31) മദ്യലഹരിയിൽ കുത്തിക്കൊലപ്പെടുത്തിയത്. കുത്തേറ്റ് വീണ ഇരുവരെയും അയൽവാസികൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനാ‍യില്ല. സംഭവത്തിൽ അരുണിനെ പൂജപ്പുര പൊലീസ് കസ്​റ്റഡിയിലെടുത്തു.