സെഞ്ച്വറി പിന്നിട്ട് ഇന്ധന വില ചോദ്യം ? എങ്ങനെ നിങ്ങളുടെ വാഹനത്തിന്റെ മൈലേജ് വർദ്ദിപ്പിക്കാം

 


പെട്രോൾ വില ഓരോ ദിവസവും മോഡി പിടിപ്പിക്കുമ്പോഴും മാസങ്ങളുടെ കണക്കുകൾ നോക്കുമ്പോൾ  യാത്രയുടെ ചിലവ്‌ വർദ്ദിച്ചുകൊണ്ടിരിക്കുന്നു സുൽത്താൻ ബത്തേരിയിൽ ഹെവി ചരക്ക്‌ ലോറികൾ സമരത്തിലുമാണ്  ഇനിയിപ്പോൾ അതിക ചിലവ്‌ നിയന്ത്രിക്കാനുള്ള വഴി മൈലേജ് നോക്കി വാഹനം വാങ്ങിക്കുക എന്നതാണ്   


ഇപ്പോഴുള്ള വാഹനത്തിന്റെ മൈലേജ് കൂട്ടം 

1.ഡ്രൈവിങുമായി ബന്ധപ്പെട്ടവ 

ഇക്കോണമി റേഞ്ചിൽ വാഹനം ഒാടിക്കുന്നത്​ ശീലമാക്കുക. വാഹനം 'ചവിട്ടി വിടുന്നത്'​ ഒഴിവാക്കിയാൽ തന്നെ 10 ശതമാനം ഇന്ധനം ലാഭിക്കാനാവും. പ്രത്യേകിച്ചും വളവും തിരിവും കയറ്റവും ഇറക്കവും ഉള്ള റോഡുകളിൽ ഇത്​ വളരെ പ്രധാനമാണ്​. മോ​േട്ടാർ സൈക്കിളുകൾ 40 കിലോമീറ്റർ സ്​പീഡിലും കാറുകളുംമറ്റും 50 കിലോമീറ്റർ വേഗതയിലുമാണ്​ ഒാടിക്കേണ്ടത്​. ഇരുചക്രവാഹനങ്ങളിൽ സ്​പീഡോ മീറ്ററിൽ ഇക്കോണമി റേഞ്ച്​ അടയാളപ്പെടുത്തിയിരിക്കും. അതിനിടയിൽ വേഗത​ നിയന്ത്രിച്ചാൽ മൈലേജ്​ വർധിക്കും. 

വേഗത വർധിക്കുന്തോറും മൈലേജ്​ കുറയും. വാഹനത്തി​െൻറ വേഗത 60 കിലോമീറ്ററിൽ എത്തിയാൽ 7.5 ശതമാനവും 70ൽ എത്തിയാൽ 22 ശതമാനവും 80ൽ എത്തു​േമ്പാൾ 40 ശതമാനവും 90 കിലോമീറ്ററിലെത്തു​േമ്പാൾ 63 ശതമാനവും അധിക ഇന്ധനനഷ്​ടം ഉണ്ടാകും. വാഹനം ഒാടിക്കു​േമ്പാൾ ഇന്ധനം ലാഭിക്കാനുള്ള പ്രധാന മാർഗം ആക്​സിലറേറ്ററി​െൻറ യുക്​തിപരമായ ഉപയോഗമാണ്​. വേഗത കൂട്ടിയും കുറച്ചും ഒാടിക്കുന്നതിനുപകരം മിതമായ നിരക്കിൽ ഒരേവേഗതയിൽ ക്രമീകരിച്ചാൽ ഇന്ധനം വളരെയധികം ലാഭിക്കാനാവും. 

ഹെവി വാഹനം നിശ്​ചലാവസ്​ഥയിൽ നിന്ന്​ 80 കിലോമീറ്റർ വേഗതയാർജിക്കാൻ 100 മില്ലി ലിറ്റർ ഇന്ധനം ആവശ്യമാണ്​. ഒാരോതവണയും വേഗത​ കുറക്കുകയും കൂട്ടുകയും ചെയ്യുന്നത്​ ഭീമമായ ഇന്ധനനഷ്​ടത്തിന്​ ഇടയാക്കും. ഒരു പ്രാവശ്യം സഡൻ ബ്രേക്കിടു​േമ്പാൾ രണ്ട്​ കിലോമീറ്റർ സഞ്ചരിച്ചാലുള്ള അത്രയും ടയർ തേയ്​മാനം സംഭവിക്കുമെന്നാണ്​ കണക്ക്​. 

ഗിയർ മാറ്റവും ശ്രദ്ധിക്കേണ്ടതാണ്​. വാഹനം പരമാവധി 'വലിപ്പിക്കുക'എന്നത്​ മൈലേജ്​ കൂട്ടില്ല. കൃത്യമായ ഗിയറിലാണ്​ വാഹനം നിരത്തിൽ ഒാടിക്കേണ്ടത്​. കയറ്റത്തും ഇറക്കത്തും ഉചിതമായ ഗിയർ മാത്രം തിരഞ്ഞെടുക്കുക. ക്രൂസ്​ കൺട്രോൾ ഉള്ള വാഹനങ്ങളിൽ ഹൈവേകളിൽ അത്​ പരീക്ഷിക്കുന്നതും മൈലേജ്​ വർധിപ്പിക്കും. 

ട്രാഫിക്​ സിഗ്​നലുകളിൽ ഏറെനേരം നിർത്തിയിടേണ്ടിവന്നാൽ എഞ്ചിൻ ഒാഫാക്കുന്നത്​ ശീലമാക്കാവുന്നതാണ്​. 30 സെക്കൻഡിൽ കൂടുതൽ നിത്തിയിടു​േമ്പാഴാണ്​ വാഹനം നിർബന്ധമായും ഒാഫ്​ ചെയ്യേണ്ടത്​. ക്ലച്ച്​ പെഡലിലും ബ്രേക്കിലും കാലുവച്ച്​ ഒരിക്കലും വാഹനം ഒാടിക്കരുത്​. 

വാഹനവുമായി ബന്ധപ്പെട്ടവ വാഹനത്തി​െൻറ എയറോഡൈനാമിക്​ സ്വഭാവത്തിന്​ മാറ്റംവര​ുത്തുന്ന ഒരുതരം മാറ്റങ്ങളും വരുത്താതിരിക്കുക. അത്തരം എക്​സ്​ട്രാ ഫിറ്റിങ്ങുകൾ ഒഴിവാക്കുക. സ്​പോർട്ടി ബമ്പർ, അധിക സ്​പോയിലർ, കാരിയേജുകൾ എന്നിവയെല്ലാം ഇത്തരത്തിൽ വാഹനത്തി​െൻറ എയറോഡൈനാമിക്​ സ്വഭാവത്തിന്​ കുറവുവരുത്തുന്നവയാണ്​. ബൂട്ടിൽ അനാവശ്യ സാധനങ്ങൾ സൂക്ഷിക്കുന്നത്​ ഒഴിവാക്കുന്നതും നല്ലതാണ്​.


ടയർ

വാഹനത്തെ റോഡുമായി ബന്ധിപ്പിക്കുന്നത് അതിന്റെ ടയറുകളാണ്. വാഹന നിർമ്മാതാക്കൾ അവർ നിർമ്മിക്കുന്ന വാഹനത്തിന്റെ ടയറുകളിൽ ഒരു നിശ്ചിത എയർ പ്രഷർ വേണം എന്ന് പറഞ്ഞിട്ടുണ്ടാവും ആ അളവിലുള്ള കാറ്റ് എല്ലാസമയത്തും ടയറുകളിൽ നിലനിർത്താൻ പരമാവധി ശ്രമിക്കണം. കൃത്യമായ ടയർപ്രഷർ ഇല്ലാത്ത വാഹനങ്ങളിൽ ഇന്ധനക്ഷമത 13 ശതമാനം വരെ കുറയാൻ സാധ്യതയുണ്ട്. ടയറുകളിൽ വേണ്ടത്ര കാറ്റ് ഇല്ലെങ്കിൽ സ്വാഭാവികമായി വാഹനത്തിന് അനായാസം നീങ്ങുതിൽ പ്രതിരോധം സൃഷ്ടിക്കും. അതിനാൽ മാസത്തിലൊരിക്കൽ ടയർ പ്രഷർ ചെക്ക് ചെയ്യുന്നത് നന്നായിരിക്കും. ഇനി ടയറുകളുടെ കാര്യത്തിൽ എടുത്തുപറയേണ്ട ഒന്നാണ് വീതി കൂടിയതും വീതി കുറഞ്ഞതുമായ ടയറുകൾ. കമ്പനി നിർദ്ദേശിക്കുന്ന ടയറുകൾക്ക് പുറമെ ചിലർ കൂടുതൽ ഫാഷനും സ്റ്റബിലിറ്റിക്കും വേണ്ടിയാണ് വീതി കൂടിയ ടയർ ഉപയോഗിക്കുന്നത്. ഇവയൊക്കെ ഇന്ധനക്ഷമത കുറയാൻ കാരണമാകുന്ന കാര്യങ്ങളാണ്. ആയതിനാൽ, ടയറുകൾ കൃത്യ സമയത്തു മാറ്റി പുതിയത് വാങ്ങുക്കുക. യൂസർ മാനുവൽ നോക്കി ഇവ മനസിലാക്കുക.

 ക്ലിനിങ്ങുകൾ

എയർ ഫിൽറ്റർ ക്ലീനിങ്, ഓയിൽ ഫിൽറ്റർ ക്ലീനിങ്, സ്പാർക് പ്ലഗ്‌ ക്ലീനിങ്, എൻജിൻ ട്യൂണിങ് എന്നിവ യഥാസമയം നടത്തുക എന്നത് പ്രധാനമാണ്.

(i) എയർ പ്ലഗ്‌ ക്ലീനിങ്

നമുക്കുതന്നെ ചെയ്യാവുന്ന ഒരു കാര്യമാണ് എയർ ഫിൽട്ടർ ക്ലീനിംഗ്. കൂടുതൽ അഴുക്കും പൊടിയും മൂലമുണ്ടാകുന്ന തടസ്സങ്ങൾ കൂടുതൽ ഇന്ധനച്ചെലവിന് കാരണമാകും.

(ii) സ്പാർക് പ്ലഗ്‌ ക്ലീനിങ്

സ്പാർക് പ്ലഗ്‌ ഊരി വൃത്തിയാക്കുന്നത് ഇന്ധനം പൂർണമായും കത്താൻ (combustion) സഹായമാകും. ഇന്ധനം നന്നായി കത്തുന്നത് ഇന്ധനക്ഷമത കൂട്ടുന്നതിനൊപ്പം പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയും ചെയ്യുന്നു.

(iii) ട്യൂണിങ്

ആവശ്യാനുസരണം, സമയാസമയങ്ങളിൽ എൻജിൻ ട്യൂണിങ് നടത്തുന്നത് ഇന്ധനക്ഷമത കൂടുതലാക്കുന്നതിനൊപ്പം എഞ്ചിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. യൂസർ മാനുവൽ നോക്കി ഇവ മാറേണ്ട കാലയളവ് നോക്കി കൃത്യ സമയത്തു മാറ്റി പുതിയത് വെക്കുന്നത് വാഹനത്തിന്റെ ഇന്ധനക്ഷമതക്കും, എൻജിന്റെ ലൈഫ് കൂടുന്നതിനും സഹായിക്കും.

വാഹനത്തിന്റെ ഭാരം

വാഹന നിർമ്മാതാക്കൾ അവർ നിർമ്മിക്കുന്ന വാഹന മോഡലുകൾക്ക് പരമാവധി കയറ്റവുന്ന അല്ലെങ്കിൽ വഹിക്കാവുന്ന ഭാരം യൂസർ മാനുവലിൽ നല്കിയിട്ടുണ്ടാവും അവ എത്രയാണെന്നു നോക്കി മനസിലാക്കുക .

പരമാവധി ഭാരം കുറയുന്നത് ഇന്ധന ക്ഷമത കൂടുന്നതിന് സഹായിക്കും

അനാവശ്യ ബ്രേക്കിങ്ങ് സഡെല്ലി അക്സലേറ്റർ കൂട്ടുന്നത് ഒഴിവാക്കുക

വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതും പെട്ടെന്ന് ആക്സിലറേഷൻ കൊടുക്കുന്നതും ഇന്ധനം കൂടുതൽ ഉപയോഗിക്കപ്പെടുന്നതിന് കാരണമാകുന്നു. പരമാവധി വേഗത കുറച്ചു ഒരു നിശ്ചിത അകലം പാലിച്ച് വാഹനം ഓടിക്കുക.

വാഹനത്തിന്റെ ഇന്ധനം

ഇന്ന് പല പമ്പുകളിലും മായം കലർന്ന ഇന്ധനമാണ് ലഭിക്കുന്നത്. കഴിവതും പരിചയമുള്ള പമ്പുകളിൽ നിന്നും ഇന്ധനം നിറയ്ക്കുക. അതിരാവിലെയോ, വൈകുന്നേരങ്ങളിലോ ഇന്ധനം നിറക്കുന്നതാവും കൂടുതൽ നല്ലത്. എഥനോളിന്റെ അംശം കുറഞ്ഞ എണ്ണയാണ് കൂടുതൽ ഗുണമേന്മയുള്ളത് കാരണം എഥനോളിന്റെ അംശം കൂടുതലുള്ള എണ്ണ അതിവേഗം കത്തിത്തീരും. ചില പമ്പുകളിൽ ചെല്ലൂമ്പോൾ 'extra, speed, Jet ' എന്നീ പേരുകളിൽ നല്കുന്ന ഇന്ധനങ്ങളിൽ ഏഥനോളിന്റെ അംശം കുറവാണ് താരതമ്യേന വിലയും ഈ ഇന്ധനത്തിനു കൂടുതൽ ആയിരിക്കും .

6. A/Cയുടെ പ്രവർത്തനം

എസി യുടെ ഫിൽട്ടർ ഇടയ്ക്ക് വൃത്തിയാക്കണം. വാഹനത്തിന്റെ ഗ്ലാസ് മുഴുവനായി അടച്ചിട്ടു വേണം AC ഉപയോഗിക്കുവാൻ. ഓവർടേക്ക് ചെയ്യുമ്പോൾ, കുത്തനെയുള്ള കയറ്റം കയറുമ്പോൾ, നിർത്തിയിട്ട വാഹനം ഓൺ ആക്കുമ്പോൾ ഒക്കെ കഴിവതും AC ഓഫ് ചെയ്തു കൊടുക്കുക. കൂടുതൽ സമയം വാഹനം ഗതാഗതക്കുരുക്കിൽ പെട്ടാൽ വാഹനം ഓഫ് ചെയ്യുന്നത് ഇന്ധനക്ഷമത കൂട്ടും. എസിയുടെ ഫിൽറ്റർ കമ്പനി പറയുന്ന സമയങ്ങളിൽ മാറ്റം വരുത്തി പുതിയത് വെക്കാൻ മറക്കരുത്.

7. സിന്തറ്റിക് ഓയിൽ ഉപയോഗിക്കുക

സാധാരണ ഓയിലിനെ അപേക്ഷിച്ച് സിന്തറ്റിക് ഓയിലിന് വിസ്‌കോസിറ്റി എളുപ്പം കുറയില്ല. അതുകൊണ്ടുതന്നെ ഓയിലിന്റെ കട്ടി കുറയുന്നത് ഒരു പരിധിവരെ കുറയും. സിന്തറ്റിക് ഓയിൽ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ വാഹന നിർമാതാക്കളുടെ, അല്ലെങ്കിൽ ഒരു മെക്കാനിക്കിന്റെ സഹായത്താൽ ചോദിച്ചു മനസിലാക്കി മാത്രമേ ഉപയോഗിക്കാവൂ

8. പോകേണ്ട വഴിയും ദൂരവും നേരത്തെ തീരുമാനിക്കുക

യാത്രക്ക് അനുയോജ്യമായ വഴി തിരഞ്ഞെടുക്കുക. ദൂരം മാത്രമല്ല വഴിയുടെ കണ്ടീഷനും കൂടി നോക്കി വേണം ഇത് തിരഞ്ഞെടുക്കാൻ.

9. എൻജിൻ വാണിങ് സിഗ്നലുകൾ

ഫ്യൂവൽ ഇൻജക്ഷൻ ഉള്ള വാഹനങ്ങളിൽ ഡിസ്‌പ്ലെയിൽ നോക്കി അവ ശരിയായ സിഗ്നലുകളാണ് കാണിക്കുന്നത് എന്ന് ഉറപ്പുവരുത്തുക. ഓക്സി ജൻ സെൻസർ, ഇവാപ്പറേറ്റർ എമിഷൻ സിസ്റ്റം, എന്നിവയുടെ പ്രവർത്തനമാണ് ഡിസ്‌പ്ലെയിൽ കാണുവാൻ സാധിക്കുന്നത്. ഇവയുടെ തകരാറുകൾ 20% വരെ ഇന്ധനക്ഷമത കുറയ്ക്കുകയും വാഹനത്തിന്റെ തകരാറിന് കാരണമാവുകയും ചെയ്യും. നമ്മുടെ വീട്ടിലെ ഒരു കുട്ടിയെ പരിചരിക്കുന്നതു പോലെ വേണം നമ്മുടെ വീട്ടിലെ വാഹനത്തെ നമ്മൾ നോക്കുവാൻ. ആവശ്യമായ സമയത്തു സർവീസ് ചെയ്തും, കൃത്യമായ സമയത്തു യൂസർ മാനുവൽ നോക്കി വാഹനത്തിന്റെ പാർട്സുകൾ മാറ്റിയും വാഹനത്തിന്റെ ലൈഫും ഇന്ധനക്ഷമതയും നമുക്ക് വർധിപ്പിക്കാൻ സാധിക്കും.