പാന്റ്സിൽ ഒളിപ്പിച്ച നിലയിൽ പാമ്പുകളേയും പല്ലികളേയും കടത്തിയ യുവാവ് പിടിയിലായതോടെ ചുരുളഴിഞ്ഞത് വൻ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിന്റെ വിവരങ്ങൾ. 7,50,000 ഡോളറിന്റെ ഉരഗ കള്ളക്കടത്താണ് പിടികൂടിയതെന്ന് ലോസ് ഏഞ്ചൽസ് പൊലീസ് പറയുന്നു. മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേക്ക് ഉരഗങ്ങളെ കടക്കാൻ ശ്രമിക്കവേയാണ് യുവാവ് പിടിയിലായത്. ജോസ് മാനുവൽ പെരസ് ആണ് പിടിയിലായത്. ആറ് വർഷമായി മൃഗക്കടത്ത് നടത്തുന്ന സംഘത്തിലെ പ്രധാന സൂത്രധാരനാണ് ഇയാളെന്ന് പൊലീസ് പറയുന്നു.