മയക്കുമരുന്നിനെതിരെ ശക്തമായ നിലപാടെടുത്ത മഹല്ല് കമ്മിറ്റിക്ക് അഭിനന്ദനവുമായി സാമൂഹിക പ്രവർത്തകർ നേരിൽ നേരിൽ കണ്ട് അഭിനന്ദിച്ച് ഡിവൈഎസ്പി




News Desk

കാ​ഞ്ഞ​ങ്ങാ​ട്: മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​നും ഉ​പ​യോ​ഗ​ത്തി​നും എ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്ത പ​ട​ന്ന​ക്കാ​ട് മു​ഹ്‍യി​ദ്ദീ​ൻ ജു​മാ​മ​സ്ജി​ദ് മ​ഹ​ല്ല് ക​മ്മി​റ്റി​യെ അഭിനന്ദിച്ച് നിരവധിപേർ കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രും സം​ഘ​വും നേരിൽ കണ്ട് അ​ഭി​ന​ന്ദി​ച്ചു. 580 കു​ടും​ബ​ങ്ങ​ൾ അം​ഗ​ങ്ങ​ളാ​യു​ള്ള മ​സ്ജി​ദ് മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​യും വി​പ​ണ​നം ന​ട​ത്തു​ന്ന​വ​രെ​യും ജ​മാ​അ​ത്തി​ന്റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് മാ​റ്റി നി​ർ​ത്തു​ന്ന​തി​നും വി​വാ​ഹക്കാ​ര്യ​ത്തി​ൽ ഉ​ൾ​പ്പെ​ടെ പി​ന്തു​ണ ന​ൽ​കു​ന്ന​ത് നി​ർ​ത്ത​ലാ​ക്കു​ന്ന​തി​നും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​തി​ന് തീ​രു​മാ​നി​ച്ചി​രു​ന്നു. തീ​രു​മാ​നം ഇ​തി​ന​കം സം​സ്ഥാ​ന​ത്തി​ന​ക​ത്ത് ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ പൊ​ലീ​സ് സം​ഘ​ത്തി​ൽ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ആ​ർ. ശ​ര​ത്, അ​സി. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​ബൂ​ബ​ക്ക​ർ, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫി​സ​ർ​മാ​രാ​യ കെ. ​ര​ഞ്ജി​ത്ത് കു​മാ​ർ, ടി.​വി. പ്ര​മോ​ദ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​മ​ൽ​ദേ​വ്, ര​ജി​ൽ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. 

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ്‌ സ​ക്സേ​ന​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ക്ലീ​ൻ കാ​സ​ർ​കോ​ട് പ​ദ്ധ​തി​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന മ​ഹ​ല്ല് ക​മ്മി​റ്റി​ക്ക് എ​ല്ലാ പി​ന്തു​ണ​യും പൊ​ലീ​സ് വാ​ഗ്ദാ​നം ചെ​യ്തു.