അബുദാബി:മറ്റുള്ളവർക്കുവേണ്ടി ജോലി ചെയ്യാൻ വീട്ടുജോലിക്കാരെ അനുവദിച്ചതിന് 153 തൊഴിലുടമകൾക്ക് 50,000 ദിർഹം വീതം പിഴ ചുമത്തി. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി എന്നിവയുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് വീട്ടുജോലിക്കാർ മറ്റിടങ്ങളിൽ ജോലിയെടുക്കുന്നത് കണ്ടെത്തിയത്. ഇവരുടെ ഫയൽ തടഞ്ഞു.
വീട്ടുജോലിക്കാരെ മറ്റിടങ്ങളിൽ ജോലി ചെയ്യാൻ വിടുന്ന തൊഴിലുടമകൾക്ക് പുതിയ ഗാർഹിക തൊഴിലാളി പെർമിറ്റുകൾ നിഷേധിക്കും. നിയമലംഘനം ആവർത്തിച്ചാൽ മറ്റു നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. പ്രത്യേക അനുമതി ഇല്ലാതെ വീട്ടുജോലിക്കാരെ നിയമിക്കുന്നതും മറ്റിടങ്ങളിലേക്ക് ജോലിക്ക് അയയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് ഏജൻസികളെക്കുറിച്ചോ വീട്ടുജോലിക്കാരെക്കുറിച്ചോ തൊഴിലുടമയെക്കുറിച്ചോ പരാതികൾ ഉണ്ടെങ്കിൽ വിളിക്കാം 600 590000