പിച്ച് ക്യൂറേറ്റര്‍ ആദ്യം ബാറ്റുചെയ്യുന്ന ടീം 300ലധികം സ്‌കോര്‍ നേടിയാല്‍ ജയിക്കുമെന്ന സൂചനയും വൈകുന്നേരം മഞ്ഞുവീഴ്ചയുണ്ടാവുമെന്നും പറഞ്ഞിരുന്നു. ഇതിനനുസരിച്ച് ഒരു അധിക ബൗളറെ ഇന്ത്യ ഉപയോഗിച്ചില്ല. സൂര്യകുമാര്‍ യാദവിന് പകരം ശാര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍ എന്നിവരിലൊരാളെ ഇന്ത്യ കളിപ്പിക്കേണ്ടിയിരുന്നു. എന്നാല്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സൂര്യകുമാര്‍ യാദവിനെത്തന്നെ കളിപ്പിച്ചു. ഗ്ലെന്‍ മാക്‌സ് വെല്ലിനെ തുടര്‍ച്ചയായി കടന്നാക്രമിച്ച രോഹിത് നിര്‍ണ്ണായക സമയത്ത് വിക്കറ്റ് നഷ്ടപ്പെടുത്തി. ഇതോടെ പിന്നാലെ എത്തിയ ശ്രേയസും സമ്മര്‍ദ്ദത്തിലായി. ഇതാണ് കൂട്ടത്തകര്‍ച്ചയിലേക്ക് ടീമിനെ എത്തിച്ചത്. നായകനെന്ന നിലയില്‍ രോഹിത്തിന് പറ്റിയ വലിയ പിഴവാണിത്. ബൗളിങ്ങിലേക്കെത്തിയപ്പോഴും ഇന്ത്യ വലിയൊരു പൊളിച്ചെഴുത്ത് പദ്ധതികളില്‍ വരുത്തി. സെമിയിലടക്കം ഇന്ത്യ ജസ്പ്രീത് ബുംറക്കൊപ്പം മുഹമ്മദ് സിറാജിനെയാണ് ന്യൂബോളില്‍ ഉപയോഗിച്ചത്. എന്നാല്‍ ഫൈനലില്‍ ജസ്പ്രീത് ബുംറക്കൊപ്പം മുഹമ്മദ് ഷമിയെയാണ് രോഹിത് ഉപയോഗിച്ചത്. ഡേവിഡ് വാര്‍ണറെ തുടക്കത്തിലേ ഷമി പുറത്താക്കിയിരുന്നു. എന്നാല്‍ സിറാജിനെത്തന്നെ ഇന്ത്യ ന്യൂബോളില്‍ ഉപയോഗിക്കണമായിരുന്നു. കാരണം ഓള്‍ഡ് ബോളില്‍ വളരെ മോശം റെക്കോഡുള്ള ബൗളറാണ് സിറാജ്. എന്നാല്‍ ഷമി ഏത് ബൗളിലും തിളങ്ങും. ഇത്തവണ മധ്യ ഓവറുകളിലാണ് ഷമി കൂടുതല്‍ വിക്കറ്റ് നേടിയതെന്നതാണ് എടുത്തു പറയേണ്ടത്.
എന്നാല്‍ സിറാജിനെ മധ്യ ഓവറുകളിലേക്ക് മാറ്റിയാല്‍ ഇതേ ഇഫ്ക്ട് സൃഷ്ടിക്കാനായില്ല അപ്രതീക്ഷിത മാറ്റം തിരിച്ചടിയായി എന്നുതന്നെ പറയാം . അതുകൊണ്ടുതന്നെ ബുംറക്കൊപ്പം സിറാജിനെത്തന്നെ എറിയിക്കണമായിരുന്നു. പിന്നീട് ഷമിയെ ആക്രമിക്കാന്‍ കൊണ്ടുവരുന്നതായിരുന്നു നല്ലത്. ഫൈനലില്‍ ഇന്ത്യ പെട്ടെന്ന് ബൗളിങ് തന്ത്രം മാറ്റിയത് തിരിച്ചടിയായെന്നാണ് ആരാധകർ പറയുന്നത്
തുടർച്ചയായ പത്ത് വിജയങ്ങളുമായി വന്ന ഇന്ത്യക്ക് ഓസ്ട്രേലിയക്ക് എതിരെ പൊരുതാൻ പോലും ആയില്ല. ബാറ്റിംഗിൽ രാഹുലും കോഹ്ലിയും പടുത്ത കൂട്ടുകെട്ടിൽ ബൗണ്ടറികൾ അകന്നു നിന്നതാണ് ഇന്ത്യക്ക് ആദ്യ ഇന്നിംഗ്സിൽ തിരിച്ചടിയായത്. ഈ പിച്ചിൽ വേണ്ടിയിരുന്ന റണ്ണിനെക്കാൾ ഏറെ പിറകിൽ ആയിരുന്നു ഇന്ത്യ. അവസാനം സൂര്യകുമാർ ക്രീസിൽ ഉള്ളപ്പോൾ അദ്ദേഹവും ആ ഉത്തരവാദിത്വം ഏറ്റെടുത്തില്ല. കുൽദീപിന് സിംഗിൾ കൊടുത്ത് സൂര്യകുമാർ നോൺ സ്ട്രൈക്ക് എൻഡിൽ പോയി നിൽക്കുന്നത് ഇന്ത്യൻ ആരാധകർക്ക് നിരാശ നൽകിയ കാഴ്ചയായി.
രണ്ടാം ഇന്നിങ്സിൽ ആദ്യം തന്നെ ഒരു ക്യാച്ച് വിടുന്നതാണ് ഇന്ത്യ കണ്ടത്. അതിന് കൊടുത്ത വില ചെറുതായിരുന്നില്ല. ഗില്ലും കോഹ്ലിയും പരസ്പരം നോക്കൊ നിൽക്കെ സ്ലിപ്പിന് ഇടയിലൂടെ ആ പന്ത് ബൗണ്ടറിയിലേക്ക് പോയി. ആദ്യ പത്ത് ഒവറിൽ ഇന്ത്യ 17 എക്സ്ട്ര ആണ് വഴങ്ങിയത്. 240 എന്ന സ്കോർ പ്രതിരോധിക്കുമ്പോൾ വേണ്ട അച്ചടക്കമല്ല അത്.
രോഹിത് ശർമ്മ ബൗളിംഗിൽ ഇന്ന് ശ്രമിച്ച മാറ്റങ്ങളും ഫലം കണ്ടില്ല. ഷമിയെ ആദ്യം കൊണ്ടുവന്നത് ഒരു വിക്കറ്റ് നൽകി എങ്കിലും അത് സിറാജിന്റെ സ്പെൽ അപ്രസക്തമാക്കി മാറ്റി. ന്യൂ ബോളിൽ നല്ല ബൗൾ ചെയ്യുന്ന സിറാജ് ഇന്ന് വൈകി വന്നത് കൊണ്ട് തന്നെ ഒരു സ്വാധീനവും ഉണ്ടാക്കിയില്ല സിറാജ് ഹെഡ്‌ഡിനെ പുറത്താകുമ്പോൾ ഓസ്ട്രേലിയ വിജയം ഉറപ്പിച്ചിരുന്നു
നരേന്ദ്ര മോദി സ്റ്റേഡിയം സ്ലോ പിച്ച് ഇന്ത്യന്‍ ബാറ്റര്‍മാരെ എത്രമാത്രം ബുദ്ധിമുട്ടിച്ചുവെന്ന് മനസിലാക്കാന്‍ ഈ കണക്കുകള്‍ നോക്കിയാല്‍ മാത്രം മതി. രോഹിത് ശര്‍മ തുടക്കത്തില്‍ തകര്‍ത്തടിച്ചപ്പോള്‍ മാത്രമാണ് അഹമ്മദാബാദിലെ ഒന്നേകാല്‍ ലക്ഷത്തോളം കാണികള്‍ ഒന്നുണര്‍ന്നത്. അതിനുശേഷം അവാര്‍ഡ് സിനിമപോലെ ശോക മൂകമായിരുന്നു പിച്ച് .