19 പന്തിൽ 65 റൺസ് ''ലെജൻഡ് ക്രിക്കറ്റ് ലീഗിൽ ഐതിഹാസിക പ്രകടനവുമായി ഇർഫാൻ പത്താൻ



 ഇർഫാൻ പത്താന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തിൽ ലെജന്റ്സ് ക്രിക്കറ്റ് ലീഗിൽ ബില്വാര കിംഗ്സിന് വൻ വിജയം. ഇന്ത്യ കാപിറ്റൽസ് എതിരെ മൂന്ന് വിക്കറ്റ് വിജയം ആണ് ബിൽവാര കിംഗ്സ് നേടിയത്. 228 എന്ന വലിയ വിജയ ലക്ഷ്യം 19.2 ഓവറിലേക്ക് ബിൽവാര കിംഗ്സ് മറികടന്നു. 19 പന്തിൽ 65 റൺസ് അടിച്ച് പുറത്താകാതെ നിന്ന ഇർഫാൻ പത്താൻ ആണ് വിജയ ശില്പിയായത്‌. 9 സിക്സും ഒരു ഫോറും അടങ്ങുന്നത് ആയിരുന്നു ഇർഫാന്റെ ഇന്നിംഗ്സ്.

സഹോദരൻ യൂസുഫ് പത്താൻ 6 പന്തിൽ നിന്ന് 16 റൺസും എടുത്തു. തുടക്കത്തിൽ 40 പന്തിൽ 70 റൺസ് എടുത്ത മിരെയും ബിൽവാര കിംഗ്സിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു.



നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗൗതം ഗംഭീർ നയിക്കിന്ന ഇന്ത്യ കാപിറ്റൽസ് 228-8 എന്ന മികച്ച സ്കോർ നേടിയിരുന്നു. 35 പന്തിൽ നിന്ന് 63 റൺസ് എടുത്ത ഗംഭീർ അവരുടെ ടോപ് സ്കോറർ ആയി. ലെജൻഡ്സ് ലീഗ് സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്.