മാതാവ് കോടതിയില്‍നിന്ന് യു.പി സ്വദേശിക്കൊപ്പം പോയി കോടതി മുറ്റത്ത് കണ്ണു നിറഞ്ഞ് പന്ത്രണ്ട് കാരനായ മകന്റെ നിസാഹയ അവസ്ഥ




 മ​ഞ്ചേ​ശ്വ​രം: നീ​ണ്ട നാ​ളു​ക​ള്‍ക്ക് ശേ​ഷം മാ​താ​വി​നെ ക​ണ്ട​പ്പോ​ള്‍ പ​ന്ത്ര​ണ്ടു​കാ​ര​നാ​യ മ​ക​ന്‍ പൊ​ട്ടി​ക്ക​ര​യു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​തൊ​ന്നും ഗൗ​നി​ക്കാ​തെ 35കാ​രി കാ​സ​ര്‍കോ​ട് കോ​ട​തി​യി​ല്‍വെ​ച്ച് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ കാ​മു​ക​ന്റെ കൂ​ടെ ഇ​റ​ങ്ങി​പ്പോ​യി. ഒ​മ്പ​തു​മാ​സം മു​മ്പ് കാ​ണാ​താ​യ യു​വ​തി​യെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് ഉ​ത്ത​ര്‍പ്ര​ദേ​ശ് ല​ഖ്നോ​വി​ല്‍ നി​ന്ന് കാ​മു​ക​ന്റെ കൂ​ടെ ക​ണ്ടെ​ത്തി​യ​ത്

ഇ​രു​വ​രെ​യും ബു​ധ​നാ​ഴ്ച രാ​വി​ലെ മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് മൊ​ഴി​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ 12കാ​ര​നാ​യ ഏ​ക മ​ക​നും ഏ​താ​നും ബ​ന്ധു​ക്ക​ളും കോ​ട​തി​യി​ല്‍ എ​ത്തി​യി​രു​ന്നു. ഉ​മ്മ​യെ ക​ണ്ട​തോ​ടെ പൊ​ട്ടി​ക്ക​ര​ഞ്ഞ മ​ക​നെ സ​മാ​ധാ​നി​പ്പി​ക്കാ​ന്‍ ബ​ന്ധു​ക്ക​ള്‍ ആ​വ​ത് ശ്ര​മി​ച്ചു. യു​വ​തി​യോ​ട് അ​വ​ര്‍ കൂ​ടെ​വ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ങ്കി​ലും ചെ​വി​ക്കൊ​ള്ളാ​തെ കാ​മു​ക​നൊ​പ്പം ന​ട​ന്നു​നീ​ങ്ങു​ക​യാ​യി​രു​ന്നു.

മൊ​ബൈ​ല്‍ ചാ​റ്റി​ങ്ങി​ലൂ​ടെ​യാ​ണ് 25കാ​ര​നാ​യ ടൈ​ല്‍സ് ജീ​വ​ന​ക്കാ​ര​നു​മാ​യി യു​വ​തി പ​രി​ച​യം സ്ഥാ​പി​ച്ച​ത്. ഡി​വൈ.​എ​സ്.​പി പി.​കെ. സു​ധാ​ക​ര​ന്റെ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ല​ക്ഷ്മി നാ​രാ​യ​ണ​ന്‍, ശ്രീ​ജി​ത്ത്, മ​ഞ്ചേ​ശ്വ​രം സ്റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫിസ​ര്‍ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ല​ഖ്നോവി​ല്‍ നി​ന്ന് യു​വ​തി​യെ​യും കാ​മു​ക​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.