ലഖ്നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തില്‍ ജയിച്ചശേഷം രോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഡ്രസ്സിംഗ് റൂമില്‍ മാസ് ഡയലോഗുമായി വിരാട് കോലി. കൊടുത്താല്‍ തിരിച്ചുകിട്ടുമെന്ന് ഓര്‍മ വേണം, ഇല്ലെങ്കില്‍ കൊടുക്കാന്‍ നില്‍ക്കരുതെന്നും കോലി ആര്‍സിബി പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.
ഡ്രസ്സിംഗ് റൂമിലെത്തി ജേഴ്സി മാറുന്ന വിരാട് കോലിയെ കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. സ്വീറ്റ് വിന്‍ ബോയ്സ്, സ്വീറ്റ് വിന്‍ എന്ന് പറഞ്ഞാണ് വിരാട് കോലി തുടങ്ങുന്നത്. പിന്നീട് ക്യാമറയില്‍ നോക്കാതെ കൊടുത്താല്‍ തിരിച്ചു കിട്ടുമെന്ന് ഓര്‍മവേണമെന്നും ഇല്ലെങ്കില്‍ കൊടുക്കാന്‍ നില്‍ക്കരുതെന്നും കോലി പറയുന്നു.
ലഖ്നൗവില്‍ ഹോം ടീമിനെക്കാള്‍ പിന്തുണ ലഭിച്ചത് ആര്‍സിബിക്കാണെന്നും കോലി വീഡിയോയില്‍ പറയുന്നുണ്ട്. ലഖ്നൗവില്‍ ഞങ്ങള്‍ക്കായിരുന്നു കൂടുതല്‍ ആരാധക പിന്തുണ ലഭിച്ചത്. അവിശ്വസനീയമായിരുന്നു അത്. ഒരു ടീം എന്ന നിലയില്‍ ആരാധകര്‍ ഞങ്ങളെ എങ്ങനെ ഇഷ്ടപ്പെടുന്നു എന്നതിന് തെളിവായിരുന്നു അത്. ഈ ജയം വളരെ മധുരമുള്ളതാണ്. അതിന് പല കാരണങ്ങളുണ്ട്. അതിലേറ്റവും പ്രധാനം ഇത്ര ചെറിയ ടോട്ടല്‍ പ്രതിരോധിക്കാന്‍ ടീം പുറത്തെടുത്ത മികവിനാണ്. എല്ലാവര്‍ക്കും വിശ്വാസമുണ്ടായിരുന്നു നമുക്കത് നേടാനാവുമെന്ന്-കോലി പറഞ്ഞു.
ലക്നൗ സൂപ്പർ ജെയന്റ്സിനെതിരായ മത്സരത്തിൽ ഒരു ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. പൂർണ്ണമായും ബോളിങ്ങിന് അനുകൂലമായ പിച്ചിൽ ഒരു ലോ സ്കോറിങ് ത്രില്ലറായിരുന്നു നടന്നത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂർ 126 റൺസ് നേടുകയും പിന്നീട് അത് പ്രതിരോധിക്കുകയും ചെയ്തു. നായകൻ ഡുപ്ലസിയുടെ ബാറ്റിംഗ് മികവും ബോളിംഗ് മികവുമാണ് മത്സരത്തിൽ ബാംഗ്ലൂരിന് വിജയം സമ്മാനിച്ചത്. ബാംഗ്ലൂരിന്റെ ടൂർണമെന്റിലെ അഞ്ചാം വിജയമാണിത്.ഇതോടെ പോയിന്റ്സ് ടേബിളിൽ 10 പോയിന്റ്കൾ സ്വന്തമാക്കാൻ ബാംഗ്ലൂരിന് സാധിച്ചിട്ടുണ്ട്.