അന്യ മതത്തിൽ പെട്ട സഹപാടിയായ പെൺകുട്ടിയോട് സംസാരിച്ചു യുവാവിന് ബജറങ് പ്രവർത്തകരുടെ മർദ്ദനം

 


മംഗ്ലൂർ: ബസ് യാത്രയ്ക്കിടെ സുഹൃത്തായ അന്യമതത്തില്‍ പെട്ട പെണ്‍കുട്ടിയുമായി സംസാരിച്ച യുവാവിന് മര്‍ദനമേറ്റതായി പരാതി. മുഹമ്മദ് സഹീര്‍ (22) എന്ന യുവാവിനെ മര്‍ദിച്ചെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് നാല് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ ബെല്‍തങ്ങാടി പൊലീസ് കേസെടുത്തു.

സംഭവം സംബന്ധിച്ച് യുവാവിന്റെ മൊഴി ഉദ്ധരിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മുഹമ്മദ് സഹീര്‍ ബസില്‍ സഞ്ചരിക്കുന്നതിനിടെ പെണ്‍സുഹൃത്തിനെ കണ്ട് അവരുടെ സീറ്റില്‍ ഒഴിഞ്ഞ ഭാഗത്ത് ഇരുന്ന് സംസാരിച്ചു. പെണ്‍കുട്ടി ബെല്‍തങ്ങാടിയില്‍ ഇറങ്ങി. ഇരുവരും തമ്മിലുള്ള സംസാരം ശ്രദ്ധിച്ച യാത്രക്കാരില്‍ ചിലര്‍ വിവരം വാട്‌സ്ആപ് ഗ്രൂപുകളില്‍ കൈമാറി. ചൊവ്വാഴ്ച സന്ധ്യയോടെ ബസ് ദക്ഷിണ കന്നഡ ജില്ലയില്‍ മംഗ്‌ളൂറിനടുത്ത ഉജ്‌റയില്‍ എത്തിയപ്പോള്‍ ആള്‍ക്കൂട്ടം ഇരച്ചു കയറി സഹീറിനെ വലിച്ചിട്ട് മര്‍ദിച്ചു'.