മൊബൈല്‍ പൊട്ടിത്തെറിച്ചത് പുതപ്പിനുള്ളില്‍ ഫോൺ ചാർജിനിട്ട നിലയിലായിരുന്നെന്ന് ഫോറൻസിക് റിപ്പോർട്ട്

 


തൃശൂർ: തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചത് വീഡിയോ കണ്ടുകൊണ്ടിരിക്കെ. പട്ടിപ്പറമ്പ് സ്വദേശി അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് വീഡിയോ കണ്ട് കൊണ്ടിരിക്കെ റെഡ്മി 5 പ്രോ ഫോൺ പൊട്ടിത്തെറിച്ചത്.

പുതപ്പിന് ഉള്ളിലിരുന്ന് വീഡിയോ കാണുമ്പോഴാണ് ഫോൺ പൊട്ടിത്തെറിച്ചത്. ആദിത്യശ്രീയുടെ അച്ഛൻ അശോകനും അമ്മ സൗമ്യയും ജോലിക്ക് സ്ഥലത്ത് നിന്ന് മടങ്ങി എത്തിയിരുന്നില്ല. 

മുത്തശ്ശിയും കുട്ടിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അടുക്കളയിലായിരുന്ന മുത്തശ്ശി പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് റൂമിലേക്ക് എത്തുമ്പോൾ കുട്ടി രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്

അപകടം നടക്കുമ്പോൾ ഫോൺ ചാർജിനിട്ടിരുന്നില്ലെങ്കിലും അമിതമായി ചൂടായിടുന്നുവെന്ന് ഫോറെൻസിക് പരിശോധനനയിൽ വ്യക്തമായി. പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞ നിലയിലാണ്. 

കുട്ടി പുതപ്പിനുള്ളിലായിരുന്നതിനാൽ അപകടത്തിന്റെ ആഘാതം കൂട്ടി. മകൾ സ്ഥിരമായി മൊബൈൽ ഉപയോഗിക്കാറില്ലെന്ന് അച്ഛൻ അശോക് കുമാർ പറഞ്ഞു. അശോകൻ സൗമ്യ ദമ്പതികളുടെ ഏക മകളാണ് മരിച്ച ആദിത്യശ്രീ. തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു