കേരള ബ്ലാസ്റ്റെഴ്സിൽ ഇനി ഇഷ്ഫാക്കില്ല സഹ പരിശീലക സ്ഥാനം ഒഴിഞ്ഞു

 


കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് ക്ലബ് വിട്ടു. പരിശീലകനുമായുള്ള കരാർ പരസ്പര ധാരണയിൽ അവസാനിപ്പിച്ചതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരം കൂടിയായിരുന്ന ഇഷ്ഫാഖ് കഴിഞ്ഞ നാല് വർഷം ടീമിന്റെ സഹ പരിശീലകനായി പ്രവർത്തിച്ചു വരുകയായിരുന്നു. മുൻപ് മുഖ്യ പരിശീലകർ ക്ലബ് വിടുമ്പോൾ ടീമിന്റെ സാരഥ്യം ഏറ്റെടുത്തിരുന്നത് ഇഷ്ഫാഖ് ആയിരുന്നു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ടെക്‌നിക്കൽ കമ്മിറ്റി അംഗം കൂടിയാണ് ഈ കശ്മീർ ഫുട്ബോളർ. ഇഷ്‌ഫാഖ്‌ അഹമ്മദ് ക്ലബ് വിട്ട സാഹചര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സഹ പരിശീലകനായുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്