കോടീശ്വരനായ’ ഹകീമിയുടെ പേരിൽ സ്വത്തൊന്നുമില്ല. എല്ലാം രജിസ്റ്റർ ചെയ്തിരിക്കുന്നത് ഉമ്മയുടെ പേരിലാണ്
മൊറോക്കോയുടെ പി.എസ്.ജി താരം അഷ്റഫ് ഹകീമി ലൈംഗിക പീഡന പരാതിയിൽ കുരുങ്ങിയതിനു പിന്നാലെ സെലിബ്രിറ്റിയായ ഭാര്യ ഹിബ അബൂക് വിവാഹ മോചനം തേടി രംഗത്തെത്തിയത് വാർത്തയായിരുന്നു. വിവാഹ മോചനം മാത്രമല്ല, ഹകീമിയുടെ ആസ്തിയുടെ പകുതി നഷ്ടപരിഹാരമായി നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതുപ്രകാരം രേഖകൾ പരിശോധിച്ച കോടതി പക്ഷേ, വൈകാതെ ആ ഞെട്ടിക്കുന്ന വിവരം ഹിബ അബൂകിനെ അറിയിച്ചു. കോടീശ്വരനായ’ ഹകീമിയുടെ പേരിൽ സ്വത്തൊന്നുമില്ല. എല്ലാം രജിസ്റ്റർ ചെയ്തിരിക്കുന്നത് ഉമ്മയുടെ പേരിലാണ്. പി.എസ്.ജിയിൽ ആഴ്ചയിൽ 213,000 ഡോളർ (1.75 കോടി രൂപ) ആണ് മൊറോക്കോക്കാരന് വേതനം. യൂറോപിൽ പന്തുതട്ടുന്ന ആഫ്രിക്കൻ താരങ്ങളിൽ ഏറ്റവും ഉയർന്ന വേതനം പറ്റുന്നവരിൽ ഒരാൾ. എന്നാൽ, ലഭിക്കുന്നതിൽ 80 ശതമാനത്തിലേറെയും ഉമ്മ ഫാതിമയുടെ പേരിലുള്ള അക്കൗണ്ടിലാണ് താരം നിക്ഷേപിക്കുന്നത്. വീട്, കാറുകൾ, ആഭരണം, വിലിപിടിപ്പുള്ള വസ്ത്രങ്ങൾ തുടങ്ങിയവയൊന്നും 24 കാരൻ സ്വന്തം പേരിൽ വാങ്ങിയിട്ടില്ല. ലൈംഗിക പീഡന വിവാദത്തിന്റെ പേരിൽ പിരിയാൻ ഒരുങ്ങിനിൽക്കെ ശതകോടികൾ വരുന്ന ഹകീമിയുടെ ആസ്തിയിൽ പകുതി ലഭിക്കുമെന്നായിരുന്നു ഹിബ അബൂകിന്റെ കണക്കുകൂട്ടൽ. എന്നാൽ, എല്ലാം മാതാവിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടതിനാൽ നിയമപരമായി ഹകീമിയോട് വല്ലതും ചോദിക്കാൻ അബൂകിനാകില്ലെന്ന് നിയമ വിദഗ്ധർ പറയുന്നു. എന്നല്ല, നടിയായ അബൂകിന് താരത്തെക്കാൾ ആസ്തിയുള്ളതിനാൽ നിയമനടപടികൾക്ക് പോലും പണം ചോദിക്കാനാകില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.