സൗദി കിരീടാവകാശി മദീനയിൽ പ്രവാചകന്റെ പള്ളിയും ഖുബാ മസ്ജിദും സന്ദർശിച്ചു. ഇന്ന് പുലർച്ചെയാണ് കിരീടാവകാശി പ്രതിനിധി സംഘത്തോടൊപ്പം മദീനയിലെത്തിയത്. മദീന ഗവർണറും ഡെപ്പ്യൂട്ടി ഗവർണറും അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
ഞായറാഴ്ച പുലർച്ചെയാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മദീനയിലെത്തിയത്. മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരനും ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനും മദീന വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. മന്ത്രിമാരായ പ്രിൻസ് തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ്, പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ഫൈസല്‍, ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് ഡോ. സഅദ് അല്‍ ശത്‌റി എന്നിവരും അദ്ദേഹംത്തെ അനുഗമിച്ചിരുന്നു.
വിമാനത്താവളത്തിൽ നിന്നും നേരെ മസ്ജിദു നബവിയിലത്തിയ കിരീടാവകാശിയേയും സംഘത്തേയും ഇരു ഹറം കാര്യ വിഭാഗം മേധാവി ശൈഖ് അബ്ദുറഹ്മാന്‍ അല്‍സുദൈസ് സ്വീകരിച്ചു. റൗദ ശരീഫില്‍ നമസ്‌കരിച്ച ശേഷം പ്രവാചകന്‍ മുഹമ്മദ് നബിയുടെയും അനുചരന്മാരുടേയും ഖബറുകൾ സന്ദർശിച്ച് സലാം പറഞ്ഞു. തുടർന്ന് മസ്ജിദുല്‍ ഖുബായിലെത്തി റണ്ട് റക്അത്ത് നമസ്‌കരിച്ചു.