രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം താരംഗമായി ലീഗ് പ്രൊഫൈൽ പിക്ച്ചർ കാമ്പയിൻ

 



രാജ്യത്തെ ജനാധിപത്യ, മതേതര മൂല്യങ്ങളെ ഇല്ലാതാക്കി, പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കി നിശബ്ദരാക്കാൻ ശ്രമിക്കുന്ന ഭരണകൂട നീക്കങ്ങൾക്കെതിരെയും രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം അന്യായമായി റദ്ദാക്കിയ നടപടിക്കെതിരെയും മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ആരംഭിച്ച പ്രൊഫൈൽ പിക്ചർ കാമ്പയിൻ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുകയാണ്.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, തങ്ങളുടെ പ്രൊഫൈൽ പിക്ചർ മാറ്റിയാണ് കാമ്പയിൻ ഉദ്ഘാടനം ചെയ്തത്. പിറകെ മുസ്‌ലിം ലീഗ് നേതാക്കളും, പ്രവർത്തകരും പ്രൊഫൈൽ പിക്ച്ചർ മാറ്റി  കാമ്പയിനിന്റെ ഭാഗമായി. 10 ലക്ഷം പേര് ഈ ഐക്യദാർഢ്യ കാമ്പയിനിൽ പങ്കെടുക്കും