ഉത്തർപ്രദേശ്: കുട്ടിയെ തല്ലിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ രത്തൻപുരി ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ നയീം അലിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്‌ചയായിരുന്നു സംഭവം. നർഗീസ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കുട്ടിയെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ ദേഷ്യത്തിലാണ് നർഗീസിനെ ഭർത്താവ് നയീം അലി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് രത്തൻപുരി പൊലീസ് സ്‌റ്റേഷനിലെ എസ്‌എച്ച്‌ഒ പങ്കജ് റായ് പറഞ്ഞു.
നയീമിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പൊലീസ് കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരുകയാണ്. മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പങ്കജ് റായ് പറഞ്ഞു