ദോഹ: ഇന്ത്യന്‍ സ്പോര്‍ട്സിലും ഒരു കൈ നോക്കുകയാണ് ഖത്തര്‍ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേസ്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ മെയിന്‍ പ്രിന്‍സിപ്പല്‍ പാര്‍ട്ണറായാണ് അരങ്ങേറ്റം. 75 കോടി രൂപയ്ക്കാണ് മൂന്ന് വര്‍ഷത്തെ കരാര്‍.
ഈ മാസം 31ന് ആരംഭിക്കുന്ന ഐപിഎല്‍ സീസണില്‍ ഖത്തര്‍ എയര്‍വേസ് എന്നെഴുതിയ ജേഴ്സിയുമായാകും ആര്‍സിബി കളിക്കാനിറങ്ങുക.കഴിഞ്ഞ ദിവസം ബംഗളുരുവില്‍ നടന്ന ചടങ്ങില്‍ ക്യാപ്റ്റന്‍ ഡുപ്ലസിസ്, വിരാട് കോഹ്ലി, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവര്‍ ചേര്‍ന്ന് ജേഴ്സി പുറത്തിറക്കി.ടീമിന്റെ മുഖ്യ സ്പോണ്‍സര്‍ എന്ന നിലയില്‍ ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ ആരാധകര്‍ക്ക് പ്രത്യേക പാക്കേജും ഖത്തര്‍ എയര്‍വേസ് അവതരിപ്പിച്ചു.
ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഖത്തര്‍ എയര്‍വേസ് ഹോസ്പിറ്റാലിറ്റി ലോഞ്ചും സജ്ജമാണ്. പാക്കേജിന്റെ ഭാഗമായി എത്തുന്ന ആരാധകര്‍ക്ക് കോഹ്ലിക്കൊപ്പം ഫോട്ടോയെടുക്കല്‍, ടീമിന്റെ പരിശീലന സെഷന്‍, കളിക്കാരെ നേരില്‍ക്കാണാനുള്ള അവസരം തുടങ്ങി വൈവിധ്യമാര്‍ന്ന ഓഫറുകളാണ് ഉള്ളത്. ദോഹ: ഇന്ത്യന്‍ സ്പോര്‍ട്സിലും ഒരു കൈ നോക്കുകയാണ് ഖത്തര്‍ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേസ്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ മെയിന്‍ പ്രിന്‍സിപ്പല്‍ പാര്‍ട്ണറായാണ് അരങ്ങേറ്റം. 75 കോടി രൂപയ്ക്കാണ് മൂന്ന് വര്‍ഷത്തെ കരാര്‍. ഈ മാസം 31ന് ആരംഭിക്കുന്ന ഐപിഎല്‍ സീസണില്‍ ഖത്തര്‍ എയര്‍വേസ് എന്നെഴുതിയ ജേഴ്സിയുമായാകും ആര്‍സിബി കളിക്കാനിറങ്ങുക.കഴിഞ്ഞ ദിവസം ബംഗളുരുവില്‍ നടന്ന ചടങ്ങില്‍ ക്യാപ്റ്റന്‍ ഡുപ്ലസിസ്, വിരാട് കോഹ്ലി, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവര്‍ ചേര്‍ന്ന് ജേഴ്സി പുറത്തിറക്കി.ടീമിന്റെ മുഖ്യ സ്പോണ്‍സര്‍ എന്ന നിലയില്‍ ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ ആരാധകര്‍ക്ക് പ്രത്യേക പാക്കേജും ഖത്തര്‍ എയര്‍വേസ് അവതരിപ്പിച്ചു.
ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഖത്തര്‍ എയര്‍വേസ് ഹോസ്പിറ്റാലിറ്റി ലോഞ്ചും സജ്ജമാണ്. പാക്കേജിന്റെ ഭാഗമായി എത്തുന്ന ആരാധകര്‍ക്ക് കോഹ്ലിക്കൊപ്പം ഫോട്ടോയെടുക്കല്‍, ടീമിന്റെ പരിശീലന സെഷന്‍, കളിക്കാരെ നേരില്‍ക്കാണാനുള്ള അവസരം തുടങ്ങി വൈവിധ്യമാര്‍ന്ന ഓഫറുകളാണ് ഉള്ളത്.