ഭോപ്പാൽ: ആശുപത്രിയി സ്ട്രെച്ചര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് 65-കാരനായ വൃദ്ധനെ തുണിയിലിരുത്തി വലിച്ചിഴച്ചു. മധ്യപ്രദേശിലെ ഗ്വാളിയോറിലെ 1000 ബെഡുള്ള ആശുപത്രിയിലാണ് ശ്രീകിഷൻ ഓജയെന്നയാൾക്ക് ദുരനുഭവം. ജില്ലയിലെ ഏറ്റവും വലിയ ആശുപത്രിയാണ് ജയരോഗ്യ സര്‍ക്കാര്‍ ആശുപത്രി. സോഷ്യൽ മീഡിയയിൽ പുറത്തുവന്ന വീഡിയോ പ്രകാരം കൂട്ടിരുപ്പുകാരിയായ മരുമകൾ വെള്ള ബെഡ് ഷീറ്റിൽ ഇരുത്തി വൃദ്ധനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതാണ് കാണുന്നത്. 400 കോടി ചെലവിൽ നിര്‍മിച്ച ആശുപത്രിയിൽ ആവശ്യത്തിന് സ്ട്രെച്ചര്‍ പോലും ഇല്ലെന്നാണ് രോഗികൾ ആരോപിക്കുന്നത്. വീഡിയോ വലിയ രീതിയിൽ പ്രചരിക്കുകയാണ്.
സൈക്കിളിൽ നിന്ന് വീണ് കാലിന് ഒടിവുണ്ടായതോടെയാണ് ചികിത്സയ്ക്കായി വൃദ്ധൻ ആശുപത്രിയിൽ എത്തിയതെന്ന് ബന്ധുവിനെ ഉദ്ധരിച്ച് എൻഡിടിവി പറയുന്നു. ഗ്വാളിയോറിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ഭിന്ദ് ജില്ലയിൽ നിന്നാണ് വന്നത്. അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടർ ശ്രീകിഷൻ ഓജയെ (65) ട്രോമ വിഭാഗത്തിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു.

തുടര്‍ന്ന് പലയിടത്തും സ്‌ട്രെച്ചർ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. അന്വഷിച്ച കണ്ടെത്തിയ രണ്ട് സ്ട്രെച്ചറിനും ചക്രം ഇല്ലായിരുന്നു. ഒടുവിൽ മറ്റ് വഴികളില്ലാതെ ഒരു ബെഡ്ഷീറ്റിൽ ശ്രീകിഷനെ ഇരുത്തി മെയിൻ ഗേറ്റുവരെ വലിച്ചിഴച്ച് എത്തിച്ചു. ശേഷം ഓട്ടോറിക്ഷയിൽ ട്രോമാ കെയര്‍ വിഭാഗത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്നും മരുമകളായ യുവതി പറഞ്ഞു. ആശുപത്രിയിൽ പലയിടത്തായി സ്ട്രെച്ചറുകൾ കാണാമെങ്കിലും ഒരെണ്ണത്തിനു പോലും ചക്രങ്ങൾ ഇല്ലെന്ന് മറ്റ് രോഗികളും പരാതിപ്പെടുന്നു. അതേസമയം, വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവം പരിശോധിച്ചു വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.