കാസര്‍കോട്: നിരോധിച്ച 1000 രൂപയുടെ വ്യാജ നോട്ടുകള്‍ അടച്ചിട്ട വീട്ടില്‍ നിന്ന് പൊലീസ് പിടികൂടി. ബദിയടുക്ക മുണ്ട്യത്തടുക്കയില്‍ ശാഫി എന്നയാളുടെ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നാണ് പൊലീസ് നോട്ടുകള്‍ കണ്ടെത്തിയത്.
വീട്ടില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ബദിയടുക്ക എസ്ഐ കെപി വിനോദ് കുമാറും സംഘവും നടത്തിയ റെയ്‌ഡിലാണ് കട്ടിലിന്റെ മുകളില്‍ നിന്ന് അഞ്ച് ചാക്കുകളിലായി നോട്ടുകള്‍ പിടിച്ചെടുത്തത്. പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയാണെന്ന് പൊലീസ് സംശയിക്കുന്നത്. ഇതിനുപിന്നിലുള്ള കാരണം വ്യക്തമല്ല. പിടിച്ചെടുത്ത നോട്ടുകള്‍ കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.