നികുതി പിരിക്കാൻ എന്തിനാണ് , അത് കണക്ക് അനുസരിച്ച് ചെയ്താ പോരേ മോട്ടോർ വാഹനവകുപ്പൂനെതിരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം

 


കോഴിക്കോട്: ഈ സാമ്പത്തിക വർഷം 1000 കോടി രൂപ അധികമായി പിരിക്കാൻ മോട്ടോർ വാഹനവകുപ്പിന് സർക്കാർ നിർദേശം നൽകിയ വാർത്ത കഴിഞ്ഞദിവസമാണ് മലയാളം ടെലിവിഷൻ ചാനലായ മിഡിയ വൺ  പുറത്ത് വിട്ടത് . ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ സർക്കുലറിൻറെ പകർപ്പ് മീഡിയവണാണ് പുറത്ത് വിട്ടത്. ഇതോടെ ഈ വാർത്ത നിഷേധിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാലടക്കം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി കേരളമോട്ടോർവാഹനവകുപ്പ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

'വർഷാവർഷം ബഡ്ജറ്റ് എസ്റ്റിമേറ്റ് പുതുക്കുക... നികുതി വരുമാനം വർധിപ്പിക്കുക എന്ന സ്വാഭാവിക നടപടിക്രമമാണ് സർക്കുലറിൽ ഉദ്ദേശിച്ചതെന്നും അത് പിഴ ചുമത്താനുള്ള ടാർജറ്റ് അല്ലെന്നുമാണ് എം.വിഡി കേരളയുടെ ദീർഘമായ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. എന്നാൽ ഈ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ വിമർശനവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.


നികുതി പിരിക്കാൻ എന്തിനാണ് ടാർജറ്റ്; അത് കണക്ക് അനുസരിച്ച് ചെയ്ത പോരേ' എന്നായിരുന്നു ഒരാളുടെ കമന്റ്. 'റോഡിൽ നിന്ന് നികുതി പിരിവ് മാത്രമേ ഇനി ഉണ്ടാകൂ അല്ലേ,ഫൈൻ ഉണ്ടാകില്ല അല്ലേ' എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. 'എന്താണ് സർ ടാർജറ്റ് ? ഇനിമുതൽ വീടുകളിൽ പോയി വാഹനങ്ങൾ എടുക്കാൻ വേണ്ടി വീട്ടുകാരെ പ്രേരിപ്പിക്കുമോ ? വണ്ടി വാങ്ങിയാലല്ലേ നികുതി വർധിക്കൂ?' എന്നായിരുന്നു ചിലരുടെ കമന്‍റ്.