മലപ്പുറം: ഖബറിടം പോലും ദേശീയപാത വികസനത്തിനായി വിട്ടുകൊടുത്ത പള്ളിക്കമ്മിറ്റികൾ ഉള്ള നാടാണ് മലപ്പുറമെന്നും നാടിനോടുള്ള അവരുടെ ഈ അർപ്പണമനോഭാവത്തെ എത്ര അഭിനന്ദിച്ചാലാണ് മതിയാകുകയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരൂരങ്ങാടി മണ്ഡലത്തിലെ ചെമ്മാട് എത്തിയപ്പോൾ ദേശീയപാതയ്ക്ക് സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറായ കുറെ കുടുംബങ്ങൾ കാത്തുനിൽക്കുന്നുണ്ടായിരുന്നുവെന്നും വാക്കുകൾ കൊണ്ട് അടയാളപ്പെടുത്താൻ കഴിയാത്തതിലുമേറെ ആവേശകരമായ അനുഭവമാണ് രണ്ടുദിവസമായി മലപ്പുറം തന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഒരു കാലത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് സ്വാധീനമില്ലാത്ത ജില്ലയായ മലപ്പുറം ഇപ്പോൾ ചുവന്നു കൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷ ജനവിഭാഗത്തിന്റെ വൻ ഒഴുക്കായിരുന്നു ഓരോ കേന്ദ്രത്തിലും. പ്രത്യേകിച്ച് സ്ത്രീകളുടെ വൻ നിര. സംഘപരിവാറിന്റെ തിട്ടൂരങ്ങൾക്കു മുന്നിൽ മുട്ടുമടക്കാത്ത സർക്കാരും മുന്നണിയുമാണ് ഇവിടെയെന്നതും ജനം തിരിച്ചറിയുന്നുണ്ടന്ന് ഗോവിന്ദൻ കൂട്ടി ചേർത്തു