അഹമ്മദാബാദ്:പാക് രഹസ്യാന്വേഷണസംഘടനയായ ഐ.എസ്.ഐ.യ്ക്കു വേണ്ടി ചാരവൃത്തിചെയ്ത യുവാവിനെ ഗുജറാത്ത് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. സൂറത്തിലെ ഭുവനേശ്വരി നഗറിൽ തുണിക്കട നടത്തുന്ന ദീപക് കിഷോർ സലുഖെയാണ് (32) പിടിയിലായത്.
പാക് ഏജന്റുമാരിൽനിന്ന് ഇന്ത്യൻ വിവരദാതാക്കൾക്ക് പണം കൈമാറുന്നയാളാണ് സലുഖെയെന്ന് പോലീസ് പറഞ്ഞു. പാകിസ്താനിലെ ഹമീദെന്ന ഐ.എസ്.ഐ. ഏജന്റിൽനിന്ന് ഇതുവരെ 75,786 രൂപ ഇയാൾ കൈപ്പറ്റിയതായി വ്യക്തമായിട്ടുണ്ട്. പുണെയിൽ മിലിട്ടറി ഇന്റലിജൻസ് കൈമാറിയ വിവരത്തെത്തുടർന്നാണ് ഇയാൾ പിടിയിലായത്. പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ചോദ്യംചെയ്തുവരുന്നു.