യൂപി:ഗാസിയാബാദിലെ ഒരു ഹോട്ടലില്‍ കഴിഞ്ഞ ദിവസം ഒരു കൊലപാതകം നടന്നു. ബാഗ്പത് നിവാസിയായ രചന എന്ന സ്്രതീയാണ് കഴുത്തു ഞെരിച്ച് കൊല്ലപ്പെട്ടത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഈ യുവതിക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്ത ആള്‍ അറസ്റ്റിലായി. ഭോജ്പൂരിലെ അമരാലാ സ്വദേശിയായ ഗൗതം സിംഗാണ് അറസ്റ്റിലായത്. ഇതിനുശേഷം, പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ്, കൊലപാതകത്തിനിടയാക്കിയ സംഭവങ്ങള്‍ പ്രതി വെളിപ്പെടുത്തിയത്.
ഭര്‍ത്താവും കുഞ്ഞുമുള്ള രചന മൂന്ന് മാസത്തിലേറെയായി താനുമായി പ്രണയത്തിലാണെന്ന് പ്രതി ഗൗതം സിംഗ് പൊലീസിനോട് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പൊലീസ് പറയുന്നത് ഇതാണ്:
പല സമയങ്ങളിലായി പല ഇടങ്ങളില്‍ വെച്ച് ഇരുവരും കണ്ടുമുട്ടിയിരുന്നു. ഒരുമിച്ച് താമസിക്കണമെന്ന ആഗ്രഹം പലവട്ടം പങ്കുവെച്ചതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് രചന ഗൗതമിനെ കാണാന്‍ വന്നത്. തുടര്‍ന്ന് ഇരുവരും ഗാസിയാബാദിലെ ഒരു ഹോട്ടലിലെത്തി. രണ്ട് ദിവസത്തേക്കായിരുന്നു ഗൗതം സിംഗ് മുറി ബുക്ക് ചെയ്തിരുന്നത്. ക്രിസ്മസ് ദിവസം അവിടെ താമസിച്ച ഇരുവരും തമ്മില്‍ പിറ്റേന്ന് വൈകിട്ടായപ്പോള്‍ വഴക്കുണ്ടായി. തനിക്ക് വീട്ടില്‍ പോവണമെന്നും ഒരു രാത്രി കൂടി ഹോട്ടലില്‍ താമസിക്കാന്‍ കഴിയില്ലെന്നും രചന പറഞ്ഞു. എന്നാല്‍, രണ്ടു ദിവസം മുറി എടുത്തത് രചന കൂടി പറഞ്ഞിട്ടാണെന്നും രാത്രിയില്‍ പോവാന്‍ കഴിയില്ലെന്നും ഗൗതം വാശി പിടിച്ചു. എന്നാല്‍, രാത്രിയായതോടെ തനിക്ക് വീട്ടില്‍ പോയേ മതിയാവൂ എന്ന് രചന നിര്‍ബന്ധം പിടിച്ചു. തുടര്‍ന്നുണ്ടായ വഴക്കിനെ തുടര്‍ന്നാണ് രചനയെ കഴുത്തു കഴുത്ത് ഞെരിച്ചു കൊന്നതെന്നാണ് ഗൗതം പൊലീസിനോട് പറഞ്ഞത്.
ഡിസംബര്‍ 25-നാണ് ഇരുവരും താമസിക്കാന്‍ എത്തിയത് എന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. രണ്ടു ദിവസത്തേക്കായിരുന്നു മുറി ബുക്ക് ചെയ്തത്. ഗൗതമിന്റെ ഐഡി കാര്‍ഡായിരുന്നു ഹോട്ടലില്‍ നല്‍കിയത്. രണ്ടാമത്തെ ദിവസം ജീവനക്കാര്‍ ശുചീകരണത്തിനായി മുറിയില്‍ ചെന്നപ്പോഴാണ്, രചന തറയില്‍ മരിച്ചു കിടന്നത് കണ്ടത്. ഇവര്‍ക്കൊപ്പം മുറിയെടുത്തിയിരുന്ന ആളെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ്, ഗൗതം സിംഗിനു വേണ്ടിയുള്ള തിരച്ചില്‍ നടത്തിയത്. അധികം വൈകാതെ അയാളെ പിടികൂടുകയും ചെയ്തു.
രചനയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് ഗൗതമിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തു.