സമൂഹമാധ്യമങ്ങളില്‍ വൈറലായ ഉത്തര്‍പ്രദേശിലെ ഒരു പൊതുശൗചാലയത്തിന്‍റെ ചിത്രങ്ങളാണ് രാജ്യത്തെ സൈബര്‍ ഇടങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഒരു ശൗചാലയത്തിനുള്ളില്‍ തന്നെ യാതൊരുവിധത്തിലുമുള്ള മറയും ഇല്ലാതെ രണ്ട് ക്ലോസറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നതാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്.
ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലുള്ള കൗര ധുണ്ട എന്ന ഗ്രാമത്തിലുള്ള ഇസ്സട്ട് ഘർ എന്ന് ടോയ്‍ലറ്റ് കോംപ്ലക്സിലാണ് 10 ലക്ഷം രൂപ മുടക്കി ഈ വിചിത്ര ശൗചാലയം നിര്‍മ്മിച്ചിരിക്കുന്നത്. കോംപ്ലക്സിലെ ചില ടോയ്ലറ്റുകള്‍ക്ക് വാതിലുകള്‍ ഇല്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.