തൃശ്ശൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം; ആളപായമില്ല
തൃശൂര്‍ മാപ്രാണത്ത് ഫ്രിഡ്ജ് പൊട്ടിതെറിച്ച് തീപിടിച്ചു. മാപ്രാണം തൈവളപ്പിൽ ക്ഷേത്രത്തിന് സമീപം മാഹിന്റെ വീട്ടിലാണ് അപകടമുണ്ടായത്. അടുക്കളയിലെ ടൈലുകൾ അടക്കം പൊട്ടി. വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. ഇരിങ്ങാലക്കുട ഫയർഫോഴ്സെത്തി തീയണച്ചു. ആളപായമില്ല.