ബംഗളൂരു: വീട്ടുജോലിക്കാരിയുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കെ മരണപ്പെട്ട വയോധികന്‍റെ മൃതദേഹം റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. ബംഗളൂരുവിലെ റോഡരികിലാണ് 67കാരനായ വയോധികന്‍റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. 67കാരന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ വീട്ടുജോലിക്കാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെയാണ് മരിച്ചതെന്ന് പൊലീസ് വെള്ളിയാഴ്ച അറിയിച്ചു. വീട്ടുജോലിക്കാരി ഭർത്താവിന്റെയും സഹോദരന്റെയും സഹായത്തോടെ മൃതദേഹം ബെഡ് ഷീറ്റും പ്ലാസ്റ്റിക് കവറും കൊണ്ട് മറച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
പിടിക്കപ്പെടുമെന്ന ഭയത്താലാണ് തങ്ങൾ ഇത് ചെയ്തതെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. നവംബർ 17ന് ജെ. പി നഗർ സ്വദേശി ബാലസുബ്രഹ്മണ്യന്റെ മൃതദേഹം റോഡരികിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കഴിഞ്ഞ ദിവസം വീടുവിട്ടുപോയതായി കണ്ടെത്തി.
കൊച്ചുമകനൊപ്പം പുറത്തു പോയതായിരുന്നു. ബാഡ്മിന്റൺ ക്ലാസിൽ പേരക്കുട്ടിയെ ഇറക്കിയ ശേഷം വീട്ടുകാരെ വിളിച്ച് വീട്ടിൽ എത്താൻ വൈകിയെന്നും എന്നാൽ തിരികെ വന്നില്ലെന്നും പറഞ്ഞു. ഇയാളെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ സുബ്രഹ്മണ്യനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
വയോധികന്‍റെ മുൻ ദിവസങ്ങളിലെ നീക്കങ്ങൾ നിരീക്ഷിച്ച പൊലീസ് അയാൾ വീട്ടുജോലിക്കാരയുടെ വീട്ടിലേക്ക് പോയതായി കണ്ടെത്തി. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ഹൃദയാഘാതം മൂലം മരിക്കുകയുമായിരുന്നു എന്ന് പൊലീസ് പറയുന്നു. സംഭവം പുറത്തറിയാതിരിക്കാനാണ് മൃതദേഹം ഉപേക്ഷിച്ചത്.