സൗദി ടീം ഖത്തറിലെത്തിയത് ഉല്ലാസ യാത്രക്കല്ല സൗദി പരിശീലകൻ ഇന്നലെ പറഞ്ഞത്

 



റിയാദ്: ലോകകപ്പിൽ കളിക്കുന്ന സൗദി 'ഗ്രീൻ ഫാൽക്കൺസി'ന്റെ ഈ ലോകകപ്പിലെ ആദ്യമത്സരം ഇന്ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കാനിരിക്കെ ടീമിന് പോരാട്ടവീര്യം പകർന്ന് പ്രധാന പരിശീലകൻ ഹെർവ റെനാർഡ്. സൗദി ടീം ഖത്തറിലെത്തിയത് ഉല്ലാസ യാത്രയ്ക്കല്ല; ഓരോ സൗദി പൗരനും ടീമിനെ കുറിച്ച് അഭിമാനിക്കാനും ഉയർന്ന അഭിമാന ബോധത്തോടെ കളിക്കാനുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. തിങ്കളാഴ്ച ദോഹയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു റെനാർഡ്. ആദ്യ മത്സരത്തിനുള്ള തയാറെടുപ്പുകളുടെ അവസാന മണിക്കൂറുകളിൽ ഹെഡ് കൊച്ചിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവന ഗ്രീൻ ഫാൽക്കൺസിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് സൗദി മാധ്യമങ്ങൾ അഭിപ്രായപ്പെട്ടു.