രാജ്യത്തിന് ഐശ്വര്യം വരാൻ വേണ്ടി ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രം കറൻസിയിൽ ഉൾപ്പെടുത്തണം അവസാനം ഹിന്ദുത്വ കാർഡിറക്കി കേജ്‌രിവാൾ




News Desk

ഡൽഹി: കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. മഹാത്മഗാന്ധിയുടെ ചിത്രത്തിനൊപ്പം ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രം ഉൾപ്പെടുത്താൻ കെജ്‍രിവാൾ കേന്ദ്രത്തിന് നിർദേശം നൽകി. രാജ്യത്തിന് ഐശ്വര്യം വരാൻ വേണ്ടിയാണ് നിർദേശമെന്നും കെജ്‍രിവാൾ പറഞ്ഞു.

ഇന്തോനേഷ്യയ്ക്ക് ഇത് ആവാമെങ്കിൽ എന്തുകൊണ്ട് നമുക്ക് ആയിക്കൂടായെന്നും കെജ്‍രിവാൾ ചോദിച്ചു. ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം