ബി എസ് എന്‍ എല്‍ കേബിള്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച അഞ്ച് അസം സ്വദേശികൾ അറസ്റ്റിൽ




News Desk

ചീമേനി: ഒരു ലക്ഷം രൂപയോളം വില വരുന്ന ബി എസ് എന്‍ എല്‍ കേബിളുകള്‍ മുറിച്ചെടുത്ത് വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച അഞ്ച് അസം സ്വദേശികളെ സബ് ഇന്‍സ്പെക്ടര്‍ രാജന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. തളിപ്പറമ്പില്‍ താമസക്കാരായ റസാവുല്‍ ഹസന്‍, മജിദ്ദുല്‍ ഇസ്ലാം, ഫുള്‍ ബാര്‍ അലി, ഷറീഫുള്‍, മുഹമ്മദ്‌ റൂബി ഉള്‍ ഇസ്ലാം എന്നിവരെയാണ് മോഷ്ടിച്ച കേബിളുമായി പോലീസ് കസ്റ്റഡിയില്‍ എടുത്തത്.  വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തെ കണ്ട് വാഹനം നിര്‍ത്താതെ പോയപ്പോള്‍ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.ബി എസ് എന്‍ എല്‍ അധികാരികളെ പോലീസ് വിളിച്ചു വരുത്തിയാണ് കേബിളിന്റെ വില കണക്കാക്കിയത്. ആക്രി സാധനങ്ങള്‍ പെറുക്കാന്‍ എന്ന വ്യാജേന എത്തിയാണ് കേബിള്‍ മോഷ്ട്ടിച്ചതെന്ന് പ്രതികള്‍ പറഞ്ഞതായും കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും എസ് എച്ച് ഒ  എസ് ഐ അജിത പറഞ്ഞു