റിവേഴ്‌സ് എടുക്കുന്നതിനിടെ ബസ്സുകൾക്കിടയിൽ പെട്ട് ഒൻപതാം ക്ലാസുകാരൻ മരിച്ചു



News Desk

കോഴിക്കോട്: സ്കൂൾ ബസ്സുകൾക്കിടയിൽ കുടുങ്ങി കോഴിക്കോട് വിദ്യാർത്ഥി മരിച്ചു. കൊടിയത്തൂർ പി ടി എം ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ബാഹിഷ് ആണ് മരിച്ചത്. സ്കൂൾ വളപ്പിലാണ് അപകടമുണ്ടായത്. ബസ് പുറകോട്ടെടുക്കുന്നതിനിടെയായിരുന്നു ഏവരെയും നടക്കുന്ന സംഭവം ഉണ്ടായത്. ഗുരുതര പരിക്കേറ്റ കുട്ടിയെ മെഡി. കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം നടന്നത്