നരബലിക്കു ശേഷം’; കൊല്ലപ്പെട്ടവരുടെ മാംസം പ്രതികള്‍ കറിവെച്ച് നൽകിയെന്ന് ലൈല പുസ്തകത്തിൽ പറഞ്ഞ പോലെ ചെയ്യാൻ ഷാഫി ആവിശ്യപ്പെട്ടു




News Desk

ഇലന്തൂര്‍: ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികള്‍ നരഭോജികളെന്ന് പൊലീസ്. കൊല്ലപ്പെട്ട റോസ്‌ലിന്റെ ശരീരഭാഗങ്ങള്‍ കറിവെച്ച് ഭക്ഷിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ ലൈല ഷാഫിക്ക് കറിവെച്ച് നല്‍കി. പത്മത്തിന്റെ ശരീര ഭാഗങ്ങള്‍ ഉപ്പ് പുരട്ടി സൂക്ഷിച്ചു. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞത്. ഷാഫിയുടെ നിര്‍ദ്ദേശപ്രകാരം. ആഭിചാരം സംബന്ധിച്ച പുസ്തകങ്ങള്‍ വായിക്കാന്‍ ഷാഫി ആവശ്യപ്പെട്ടിരുന്നു. പുസ്തകത്തില്‍ പറഞ്ഞ പ്രകാരമാണ് മാംസം ഭക്ഷിച്ചതെന്നും ലൈല പൊലിസിനെട് പറഞ്ഞു.

അതേസമയം നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് ലൈംഗികവൈകൃതമുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി. ഷാഫിയുടെ ലൈംഗിക വൈകൃതമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലിസ് നിഗമനം. കൊല്ലപ്പെട്ട പത്മത്തിന്റെ സ്വകാര്യ ഭാഗത്ത് ഷാഫി കത്തി കുത്തിയിറക്കി. പത്തനംതിട്ടയില്‍ നിന്ന് കൊച്ചിയിലെത്തിച്ച പ്രതികളെ ഇന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.