പൂനെ: മഹാരാഷ്ട്രയില്‍ എരുമക്കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂനെയിലാണ് സംഭവം. പൂനൈ നഗരത്തിലെ ഡെക്കാന്‍ ഏരിയയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് 38 കാരനായ യുവാവ് എരുമക്കുട്ടിയെ പീഡിപ്പിച്ചത്. യുവാവ് എരുമകുട്ടിയെ പീഡിപ്പിക്കുന്നത് കണ്ട പരിസരവാസികള്‍ യുവാവിനെ വളഞ്ഞിട്ട് തല്ലി. യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം പ്രദേശവാസികള്‍ വിവരം പൊലീസിനെ അറിയിച്ചു.
യുവാവിനെ ബോധരഹിതനാകുന്നതുവരെ പ്രദേശവാസികള്‍ മർദ്ദിച്ചുവെന്ന് പൊലീസ് പറഞ്ഞു. മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ നേപ്പാൾ സ്വദേശിയായ യുവാവിനെ സസൂൺ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവാവ് എരുമ കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രദേശവാസികള്‍ പകര്‍ത്തിയിട്ടുണ്ട്. ഇത് തെളിവായി പൊലീസിന് നല്‍കിയിട്ടുണ്ട്. പൊലീസ് പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്കും മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
അടുത്തിടെ കൊല്‍ക്കത്തയിലും സമാന സംഭവം നടന്നിരുന്നു. ഗര്‍ഭിണിയായ പശുവിനെയാണ് യുവാവ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. ബംഗാളിലെ ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ നാംഖാന ബ്ലോക്കിലെ വടക്കൻ ചന്ദൻപിഡി പ്രദേശത്താണ് സംഭവം നടന്നത്. പശുവിനെ പീഡിപ്പിച്ച ഇരുപത്തൊമ്പതുകാരനായ പ്രദ്യുത് ഭൂയ്യയെ ഉടമയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വടക്കൻ ചന്ദൻപിഡി പ്രദേശത്ത് തന്നെ താമസിക്കുന്ന ആരതി ഭുയ്യ എന്നയാളുടെ ഗര്‍ഭിണിയായ പശുവിനെ ആയിരുന്നു യുവാവ് പീഡിപ്പിച്ചത്. ആരതിയുടെ അയല്‍ക്കാരന്‍ കൂടിയായ പ്രദ്യുത് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വീടിന്റെ പുറകിലുള്ള കന്നുകാലി തൊഴുത്തിൽ കയറി പശുകളിലൊന്നിനെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ക്രൂര പീഡനത്തിന് ഇരയായ പശു അമിത രക്തസ്രാവത്തെ തുടർന്ന് ചത്തു. ഇതിന് പിന്നാലെയാണ് ഉടമ യുവാവിനെതിരെ പരാതി കൊടുത്തത്.