ഉത്സവത്തിന്റെ ഫ്‌ളക്‌സ് കീറി കലാപശ്രമം 3 ഹിന്ദുത്വ പ്രവർത്തകർ അറസ്റ്റിൽ




News Desk

മംഗളൂരു: വാഞ്ചൂർ ജങ്ഷനിൽ സ്ഥാപിച്ച മംഗളൂരു ശാരദോത്സവത്തിന്റെ ഫ്‌ളക്‌സ് ബോർഡ് കീറി സാമുദായിക സംഘർഷത്തിന് ശ്രമം നടത്തിയ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുമിത് ഹെഗ്‌ഡെ (32), യതീഷ് പൂജാരി (28), പ്രവീൺ പൂജാരി (30) എന്നിവരെയാണ് മംഗളൂരു റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികൾ ഉപയോഗിച്ച സ്വിഫ്റ്റ് കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ മാസം എട്ടിനാണ് സംഭവം. സാമുദായിക സൗഹാർദം തകർക്കാൻ ശ്രമിച്ചതിന് മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.